HOME
DETAILS

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ സോപ്പുപൊടി കലക്കിയ സംഭവം; കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല

  
backup
December 23 2016 | 00:12 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

കല്‍പ്പറ്റ: പടിഞ്ഞാറത്തറ എ.യു.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള ഉച്ചഭക്ഷണത്തില്‍ സോപ്പ് പൊടി കലക്കിയ സംഭവം അന്വേഷിച്ച് കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലിസും, വിദ്യാഭ്യാസ വകുപ്പ് അധികൃതരും അനാസ്ഥ കാട്ടുന്നതായി പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ ഫലമായി അന്വേഷണം നടത്തി കുറ്റകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. നവംബര്‍ 21നാണ് ഉച്ച ഭക്ഷണത്തില്‍ സോപ്പ് പൊടി കലര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. അന്ന് തന്നെ പൊലിസില്‍ പരാതിപ്പെടുകയും, പൊലിസ് സംഭവ സ്ഥലത്തെത്തി സോപ്പ് പൊടി, കവര്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
സ്‌കൂളില്‍ നിന്നെടുത്ത ഭക്ഷണ സാമ്പിള്‍ പരിശോധനക്ക് അയക്കുകയും, സോപ്പ് പൊടി കലര്‍ന്നതായി റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാര്യക്ഷമമായ അന്വേഷണം നടത്താനോ, കുറ്റക്കാരെ കണ്ടെത്താനോ പൊലിസ് തയാറായിട്ടില്ല. സ്‌കൂളിലെ ഒരു ജീവനക്കാരന്‍ അന്നേ ദിവസം ഒരു മണിക്ക് മുന്‍പ് തന്നെ സോപ്പ് പൊടി കലര്‍ന്ന ഭക്ഷണം പാത്രത്തിലാക്കി ടൗണില്‍ കൊണ്ടുവന്ന് ആളുകളെ കാണിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ സോപ്പ് പൊടി കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലായിട്ടും കുട്ടികള്‍ ഇതുകഴിക്കാതിരിക്കാനാവശ്യമായ നടപടിയെടുക്കുകയോ, സ്‌കൂള്‍ അധ്യാപകരെ വിവരം അറിയിക്കുകയോ ചെയ്യാതെ സാമ്പിളുമായി ടൗണിലേക്ക് പോയതിന് പിന്നില്‍ ഗൂഢാലാചന നടന്നതായി സംശയിക്കുന്നതായി അവര്‍ പറഞ്ഞു. ഈ കാര്യത്തില്‍ പൊലിസിനോട് സംശയം ഉന്നയിക്കുകയും ഇയാളുടെ ഫോണ്‍ പരിശോധിക്കുകയും ചെയ്തതാണ്. ഇതേ തുടര്‍ന്ന് ജീവനക്കാരനെ 15 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യുകയുണ്ടായി.
ഇതിന് മുന്‍പും നിരവധി തവണ വിവിധ പരാതി ഈ ജീവനക്കാരന്റെ പേരില്‍ ഉണ്ടാവുകയും പല തവണ ശിക്ഷണ നടപടിക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ചോദ്യം ചെയ്യാനോ, യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താനോ പൊലിസും, വിദ്യാഭ്യാസ വകുപ്പും തയാറായിട്ടില്ല. 585 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇത്രയും ഗുരുതരമായ പ്രശ്‌നമുണ്ടായതില്‍ രക്ഷിതാക്കളും ആശങ്കയിലാണ്. എത്രയും പെട്ടെന്ന് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും, അല്ലാത്തപക്ഷം വിദ്യാര്‍ഥികളും, രക്ഷിതാക്കളും സംയുക്തമായ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് നാസര്‍, വൈസ്പ്രസിഡന്റ് കെ സന്തോഷ്‌കുമാര്‍, ബീന, ശാന്തകുമാരി, മൈമുന, കെ.ഡി ശശി എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago
No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

National
  •  2 months ago
No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago