HOME
DETAILS
MAL
കുടുംബശ്രീ ക്രിസ്മസ് വിപണന മേള തുടങ്ങി
backup
December 23 2016 | 00:12 AM
കൊച്ചി: മുനിസിപ്പല്‍ കോര്പ്പറേഷന് വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരം എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച കുടുംബശ്രീ ക്രിസ്മസ് വിപണന മേളയുടെ ഉദ്ഘാടനം മേയര്‍ സൗമിനി ജെയിന് നിര്‍വ്വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് എ.ബി സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൗണ്‍ പ്ലാനിങ് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
കൗണ്‍സിലര്‍ ഒ.പി സുനില്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനിത ജ്യോതി, സിന്ധു, പ്രോജ്ക്ട് ഓഫിസര്‍ കോര്‍ഡിനേറ്റര്‍ നിസ്സ, അജിത, ലിറ്റ ജാസ്മിന്, പ്രസിന്റ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കേക്ക് മുറിച്ച് മേയര്‍ ക്രിസ്മസ് ആശംസകള്‍ കൈമാറി. ഇന്നലെ മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച മേള 24 വരെ ഉണ്ടായിരിക്കും. കുടുംബശ്രീ സംരംഭകരുടെ തനത് ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."