മത്സ്യമേള മത്സര വിജയികളെ പ്രഖ്യാപിച്ചു
കല്‍പ്പറ്റ: മത്സ്യമേളയോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗം ശാസ്ത്ര പ്രശ്നോത്തരി മത്സരത്തില്‍ അമ്പലവയല്‍ ചീങ്ങേരി സെന്റ് മേരീസ് യു.പി സ്കൂളിലെ സലീന സാറാ എല്‍ദോ ഒന്നാം സ്ഥാനവും വരദൂര്‍ എ.യു.പി സ്കൂളിലെ സി.എല്‍ ദേവനന്ദ രണ്ടാം സ്ഥാനവും തരിയോട് സെന്റ് മേരീസ് എ.യു.പി സ്കൂളിലെ ദിയ കെ. മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്ക്കൂള് വിഭാഗം ചിത്രരചനാ മത്സരത്തില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്ററി സ്കൂളിലെ അഭിനവ് കൃഷ്ണ, സെന്റ് ജോസഫ് എച്ച്.എസ്.എസ് കല്ലോടിയിലെ ശ്രീരാജ് കെ.എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
അമ്പലവയല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ശ്രീദര്‍ശ് സി, കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍സെക്കന്‍ണ്ടറി സ്കൂളിലെ അശ്വനി പി.ബി എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. ഉപന്യാസ മത്സരത്തില്‍ കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ണ്ടറി സ്ക്കൂളിലെ അമന്ജോസ് ഒന്നാം സ്ഥാനവും പടിഞ്ഞാറത്തറ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളിലെ ക്രിസ്റ്റിന് ജോര്‍ജ് രണ്ടാം സ്ഥാനവും കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളിലെ കെ.ജി ആദിത്യ മൂന്നാം സ്ഥാനവും നേടി. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി ഫിഷ് ഫാര്‍മേഴ്സ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തില്‍ തയാറാക്കിയ 'നെല്ലും മീനും' പ്രദര്‍ശന ഫാം മികച്ച സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അടുത്തമാസം ഉപഹാരങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."