HOME
DETAILS

കോട്ടയം ജില്ലയില്‍ 230 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും

  
backup
December 23 2016 | 01:12 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-230-%e0%b4%b9%e0%b5%86%e0%b4%95%e0%b5%8d


കോട്ടയം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 230 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കാന്‍ പദ്ധതി. ഇതില്‍ 163.7 ഹെക്ടറില്‍ ഇതിനകം കൃഷിയിറക്കി കഴിഞ്ഞു. ബാക്കിയുള്ള 66.3 ഹെക്ടര്‍ സ്ഥലത്തും ഈ മാസം തന്നെ കൃഷിയിറക്കും.
മാടപ്പള്ളി ബ്ലോക്ക് പരിധിയിലുള്ള കൊച്ചുകരുവേലിപ്പാടം, താമരശ്ശേരിക്കടവ് പാടം, പോളശ്ശേരിപ്പാടം എന്നിവിടങ്ങളിലെ 3.3 ഹെക്ടര്‍ സ്ഥലത്ത് യഥാക്രമം ചങ്ങനാശ്ശേരി, വാഴപ്പള്ളി, വാകത്താനം കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ കൃഷിയിറക്കിയിട്ടുണ്ട്. കടുത്തുരുത്തി ബ്ലോക്കു പരിധിയില്‍ കടുത്തുരുത്തി കൃഷി ഭവന്റെ കീഴില്‍ വരുന്ന മാന്നാര്‍ മിച്ച ഭൂമി, വാലാച്ചിറ, എരുമത്തുരുത്ത് കിഴക്കുപുറം, എരുമത്തുരുത്ത് പടിഞ്ഞാപ്പുറം, മന്നാര്‍ തെക്കുംപുറം, മാത്താംകരി, വെള്ളാശ്ശേരി പാടശേഖരങ്ങളും കല്ലറ കൃഷി ഭവന്റെ പരിധിയിലുള്ള പുതുപപ്പള്ളി, മറ്റത്തിക്കുന്നേക്കരി, തലയോലപ്പറമ്പ് കൃഷി ഭവന്റെ പരിധിയിലുള്ള ആലങ്കേരി, വെള്ളൂര്‍ കൃഷി ഭവന്‍ പരിധിയിലുള്ള ഉറുമ്പയം, പള്ളിത്താഴം എന്നീ പാടശേഖരങ്ങളിലുമായി 63 ഹെക്ടറിലും കൃഷിയിറക്കി കഴിഞ്ഞു.
പാമ്പാടിയില്‍ ചേര്‍പ്പുങ്കല്‍, പിരയാര്‍ മുക്കാടന്‍, ചെമ്പിലവ്, പിരയാര്‍ പുഞ്ച (കിടങ്ങൂര്‍ കൃഷിഭവന്‍), കാവുംപടി തോട്ടുഭാഗം (അകലക്കുന്നം), എം.വി.എം. (മണര്‍കാട്) പാടശേഖരങ്ങളിലായി അഞ്ചും ഏറ്റുമാനൂര്‍ ഓണംതുരുത്ത് കിഴക്കുപുറം, ക്ലാക്കില്‍പാടം (നീണ്ടൂര്‍), തോട്ടുങ്കല്‍ പടവ്, കോയിച്ചാല്‍, തെള്ളകം, വുന്നതുരുത്ത്, ചാര്‍ത്താലി, ഇരവേശ്വരം, മെത്രാന്‍ കായല്‍, ചാഴി വളര്‍ത്തുകരി (ആര്‍പ്പൂക്കര കൃഷി ഭവന്‍) പാടശേഖരങ്ങളില്‍ 38 ഹെക്ടറിലും വിത്തു വിത പൂര്‍ത്തിയായി വരുന്നു. കോട്ടയത്ത് നാട്ടകം കൃഷി ഭവന്‍ പരിധിയിലുള്ള ഗ്രാവ് പാടശേഖരത്തും കുറിച്ചി പരിധിയിലുള്ള പടവുംപാടം, കക്കുഴി പാടം, അയര്‍ക്കുന്നം അമയന്നൂര്‍ പാടം, കുമാരനല്ലൂര്‍ മൂഴൂര്‍ പാടം, കരിയംപാടം, പനച്ചിക്കാട് ചെല്ലിച്ചിറപാടം, കോയ്ക്കാട്ടുചാല്‍ എന്നീ പാടശേഖരങ്ങളിലായി 32.7 ഹെക്ടറിലും കൃഷി ആരംഭിച്ചിട്ടുണ്ട്.
കോയ്ക്കാട്ടുചാല്‍ പാടശേഖരത്ത് ഏഴു ഹെക്ടറില്‍ കൃഷിയിറക്കല്‍ പൂര്‍ത്തിയായി. മറവന്‍ തുരുത്ത് സ്‌കാറ്റേഡ്, വൈക്കം നാറാണത്തു പാടശേഖരം, ഉദയനാപുരം മാനാപ്പള്ളി, വെച്ചൂര്‍ ഇലഞ്ഞിക്കര്‍ത്തടം, തലയാഴം മുണ്ടാര്‍, അരിക്കുപുറം അക്ഷയ, ഐശ്വര്യ പാടശേഖരങ്ങളിലെ 47.8 ഹെക്ടര്‍ തരിശു ഭൂമിയിലെ 20 ഹെക്ടറിലും കൃഷി ആരംഭിച്ചു. കാണക്കാരി വലിയവാരം പാടം, മരങ്ങാട്ടുപിള്ളി പാടം, വെളിയന്നൂര്‍ പാടം, മാഞ്ഞൂര്‍ കുരിയാഞ്ചല്‍, ആനിത്താനം, പെരുംകരി, മങ്ങാട്ടുചിറ, കിഴത്തിരി പാടശേഖരങ്ങളിലായി 38.2 ഹെക്ടറിലും കരൂര്‍ തേവലപ്പറമ്പ് പാടം, തൊണ്ടിയോട് ചെറുനിലം, മീനച്ചില്‍ നരിതൂക്കില്‍ പാടം എന്നിവിടങ്ങളിലെ 1.6 ഹെക്ടറും ഉള്‍പ്പെടെയുള്ള 230 ഹെക്ടറിലാണ് ഈ മാസം വിത്തുവിത പൂര്‍ത്തിയാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  2 months ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  2 months ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  2 months ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  2 months ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  2 months ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  2 months ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  2 months ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  2 months ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  2 months ago