വ്യാജമദ്യം: പരിശോധന ശക്തമാക്കി
എടപ്പാള്‍: ക്രിസ്മസ് പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ വന്‍തോതില്‍ വ്യാജമദ്യം ഒഴുകാന്‍ സാധ്യതയുണ്ടെണ്ടന്ന വിവരത്തെ തുടര്‍ന്ന് പൊലിസ് എക്‌സൈസ് പരിശോധന കര്‍ശനമാക്കി.
വ്യാജമദ്യ നിര്‍മാണവും വില്‍പ്പനയും തടയാന്‍ എക്‌സൈസ് പൊലിസ് വിഭാഗം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. ആഘോഷങ്ങള്‍ മുന്നില്‍ കണ്ടണ്ട് വ്യാപകമായ രീതിയില്‍ വ്യാജമദ്യ നിര്‍മാണവും വില്‍പ്പനയും നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.
സ്‌ട്രൈക്കിങ് ഫോഴ്‌സ് രൂപീകരിച്ച് ഒരുമാസം നീണ്ടണ്ടുനില്‍ക്കുന്ന പരിശോധനയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതുപ്രകാരം പൊലിസിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ രാത്രിയിലും പകലും പരിശോധന നടക്കും.
ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി വ്യാജവാറ്റ് നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രഹസ്യവിവരം ലഭിച്ചാലുടന്‍ സംഘം സ്ഥലത്തെത്തി നടപടി സ്വീകരിക്കും. ബിവറേജസില്‍ നിന്നു കൂടുതല്‍ മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തിവരുന്നവര്‍ക്കെതിരേയും നടപടിയെടുക്കും. തീരദേശ മേഖലയില്‍ 20 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലും പരിശോധനയുണ്ടണ്ടാകും. വ്യാജമദ്യ നിര്‍മാണവും വില്‍പ്പനയും ശ്രദ്ധയില്‍പെട്ടാല്‍ പൊലിസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."