പദ്ധതി വിനിയോഗം: എരുത്തേമ്പതി, ഷോളയൂര്‍ പഞ്ചായത്തുകള്‍ മുന്നില്‍
പാലക്കാട്: എരുത്തേമ്പതി-ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളും ചിറ്റൂര്‍-തത്തമംഗലം , ഒറ്റപ്പാലം നഗരസഭകളും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 പദ്ധതി വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നതായി ജില്ലാ ആസൂത്രണസമിതി യോഗം അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ജില്ലാ ആസൂത്രണ സമിതി യോഗമാണ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ അഡ്വ. കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് യോഗം ചേര്‍ന്നത്.
2016-17 വാര്‍ഷികപദ്ധതിയിന്‍മേലുള്ള ഭേദഗതി പ്രൊജക്ടുകള്‍ യോഗം അംഗീകരിക്കുകയും അഡ്‌ഹോക്ക് ജില്ലാ ആസൂത്രണസമിതി യോഗ തീരുമാനങ്ങള്‍ക്ക് സാധൂകരണം നല്‍കുകയും ചെയ്തു.
ഒറ്റപ്പാലം നഗരസഭയുടെ 2017-18 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനും ലേബര്‍ ബജറ്റിനും യോഗം അംഗീകാരം നല്‍കി.
യോഗത്തില്‍ സര്‍ക്കാര്‍ നോമിനി പ്രൊഫസര്‍ സി, സോമശേഖരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സി.കെ. രജനി, എം. രാജന്‍, മീനാകുമാരി, ഡി. ബിനുമോള്‍, പി.കെ. സുധാകരന്‍, ടി.കെ.നാരായണദാസ്, യു. അസീസ്, വി. മുരുകദാസ്, വി.കെ. ശ്രീകണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."