HOME
DETAILS

നഗരസഭാ യോഗത്തില്‍ ബഹളവും വാക്കേറ്റവും

  
backup
December 23, 2016 | 4:46 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82

 

കാസര്‍കോട്: നഗരസഭാ കൗണ്‍സില്‍ യോഗം നടന്നു കൊണ്ടിരിക്കെ നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിമിനെ ചേമ്പറില്‍ കയറി ഉപരോധിച്ചു ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. ഭവന പുനരധിവാസ പദ്ധതി അഴിമതിയുടെ പദ്ധതിയായി മാറ്റിയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് പി രമേശന്റെ നേതൃത്വത്തില്‍ ബി.ജെ.പി കൗണ്‍സലര്‍മാര്‍ ഇന്നലെ രാവിലെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധവും വാക്കേറ്റവും നടത്തിയത്. രാവിലെ 11നു കൗണ്‍സില്‍ യോഗം തുടങ്ങി അജണ്ടകള്‍ പാസാക്കുന്നതിനിടേയാണു 14 ബി.ജെ.പി കൗണ്‍സലര്‍മാര്‍ പ്രതിഷേധമുയര്‍ത്തി രംഗത്തു വന്നത്. ഭവന പുനരധിവാസ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതു മൂടി വെക്കാനാണ് നഗരസഭയുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു. ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഏറെ നേരം കൗണ്‍സില്‍ ഹാള്‍ ബഹളമയമായിരുന്നു.
ആരോപണ വിധേയരായ കൗണ്‍സലര്‍മാരെ പുറത്താക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അജണ്ടയിലുള്ള വിഷയമല്ലെന്നും അജണ്ടയില്‍ രേഖപ്പെടുത്താത്ത കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും ഭരണപക്ഷം അറിയിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. ചേമ്പറിലേക്കു കയറിയ ഒരു വനിതാ അംഗം മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും മിനുറ്റ്‌സ് ബുക്ക് പിടിച്ചു വാങ്ങുകയും ചെയ്തായും ചെയര്‍പേഴ്‌സണ്‍ പരാതിപ്പെട്ടു.
ഭവന നിര്‍മാണ പദ്ധതിയില്‍ വീട് പൂര്‍ത്തീകരിക്കാത്ത 18 വീടുകള്‍ക്കു ഫണ്ട് അനുവദിക്കാനാവില്ലെന്നും സംഭവം കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെന്നും ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു.
പുതിയ ഭരണസമിതി മാനദണ്ഡങ്ങള്‍ നോക്കിയാണ് ഉപഭോക്താക്കളുടെ പട്ടിക തയാറാക്കിയത്. 68 അജണ്ടകള്‍ യോഗത്തില്‍ പാസാക്കിയതായി അവര്‍ അറിയിച്ചു. അഞ്ചെണ്ണം മാറ്റിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  3 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  3 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  3 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  3 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  3 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  3 days ago