HOME
DETAILS

ശമ്പളം കൊടുക്കാന്‍ പണമുണ്ട്; നോട്ടുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ധനമന്ത്രി

  
backup
December 23, 2016 | 9:46 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%81%e0%b4%a3

തിരുവനന്തപുരം: പ്രധാനമന്ത്രി ഉറപ്പുപറഞ്ഞ 50 ദിവസം അടുത്തിട്ടും നോട്ടുക്ഷാമം തീര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ മാസം ട്രഷറിയില്‍ പണമുണ്ട്.
പക്ഷേ, നോട്ടില്ല. അടുത്ത മാസം നോട്ടുണ്ടായേക്കാം. പക്ഷേ, പണമുണ്ടാവില്ല. വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ പണമുണ്ട് എന്നതില്‍ താന്‍ അദ്ഭുതപ്പെടുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ഒക്ടോബര്‍ എട്ടുമുതല്‍ നവംബര്‍ ഏഴുവരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സര്‍ക്കാര്‍ ചെലവും നവംബര്‍ എട്ടുമുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായാണ് കാണുന്നത്.
ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതു സമ്പദ്ഘടനയിലെന്നപോലെതന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏതെല്ലാം ഇനങ്ങളിലാണ് ഇങ്ങനെ ചെലവു കുറഞ്ഞത് എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500, 600 കോടി രൂപ ശമ്പളപെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. നോട്ടുകള്‍ ആവശ്യത്തിനില്ലാത്തത് സര്‍ക്കാര്‍ ചെലവുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കുന്നു.
അതേസമയം നോട്ടുനിരോധനത്തിനു ശേഷം രണ്ടുമാസത്തെ നികുതിവരുമാനത്തില്‍ 3,000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. 4,000 കോടി രൂപയുടെ മാസവരുമാനത്തില്‍ നവംബറില്‍ 1,000 കോടിയുടെയും ഡിസംബറില്‍ 2,000 കോടിയുടെയും കുറവുണ്ടാകും.
സംസ്ഥാന ആഭ്യന്തരവരുമാനം 14.9 ശതമാനമായും നികുതി വരുമാനം 19.39 ശതമാനമായും ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് പത്തുശതമാനത്തില്‍ താഴെ ഒതുങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നോട്ടുനിരോധനം നിലവില്‍വന്ന നവംബര്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷനില്‍ വലിയ കുറവുണ്ടായി. ഒക്ടോബറില്‍ 277.5 കോടിയും സെപ്റ്റംബറില്‍ 283.7 കോടിയും കിട്ടിയത് നവംബറില്‍ 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇതു 100 കോടിയായി. ലോട്ടറി വരുമാനത്തിലും വലിയ കുറവുണ്ടായി.
ചില്ലറവ്യാപാരം തകര്‍ന്നതിനാല്‍ വാണിജ്യനികുതി വരുമാനം വലിയരീതിയില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയും ഒക്ടോബറില്‍ 3028.5 കോടിയുമായിരുന്നു. നവംബറില്‍ 2,746.5 കോടിയിലേക്ക് ഇടിഞ്ഞതോടെ നികുതിവരുമാനത്തില്‍ 19 ശതമാനം വളര്‍ച്ചയെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  3 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  3 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  3 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  3 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  3 days ago