ട്രംപിന്റെ മകള്‍ക്കെതിരേ പ്രതിഷേധിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി
ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിനെതിരേ പ്രതിഷേധിച്ച യാത്രക്കാരനെ ജെറ്റ്ബ്ലൂ എയര്‍ലൈന്‍സില്‍ നിന്നും പുറത്താക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം.
ഇവാന്‍കയ്ക്കെതിരേ പ്രതിഷേധിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചെങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല.
ഇവാന്‍കയെ കണ്ടപ്പോള്‍ യാത്രക്കാരന് 'ദൈവമേ, ഇതൊരു ദുഃസ്വപ്നമാണ്. അവര്‍ നമ്മുടെ രാജ്യത്തെ നശിപ്പിച്ചു. ഇപ്പോള്‍ നമ്മുടെ യാത്രയും നശിപ്പിക്കാനെത്തിയിരിക്കുകയാണ്' എന്നാണ് യാത്രക്കാരന് പറഞ്ഞത്. തുടര്‍ന്ന് ഇവാന്‍കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യാത്രക്കാരെ വിമാന ജീവനക്കാര്‍ പുറത്താക്കിയത്.
ഭര്‍ത്താവ് ജേര്‍ഡ് കുഷ്നറിനൊപ്പം ഹവായിയിലേക്ക് അവധി ആഘോഷിക്കാന്‍ പോകുമ്പോഴാണ് സംഭവം. വിമാനത്തിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ട്രംപിന്റെ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."