കെ. കരുണാകരന്റെ ഓര്‍മ പുതുക്കി നാട്
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന്റെ 6-ാം ചരമവാര്‍ഷികം ആചരിച്ചു. ഡി.സി.സിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
നേതാക്കളായ കെ.എല്‍ പൗലോസ്, പി.വി ബാലചന്ദ്രന്‍, എന്‍.ഡി അപ്പച്ചന്‍, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, എന്‍.കെ വര്‍ഗീസ്, വി.എ മജീദ്, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, പി.കെ അബ്ദുറഹിമാന്‍, എടക്കല്‍ മോഹനന്‍, ശോഭനകുമാരി, ഡി.പി രാജശേഖരന്‍, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, ജി വിജയമ്മ ടീച്ചര്‍, കുഞ്ഞിമൊയ്തീന്‍, ആര്‍.പി ശിവദാസ്, അഡ്വ. ടി.ജെ ഐസക്ക്, പി.പി ആലി, ഗോകുല്‍ദാസ് കോട്ടയില്‍, സി അഷ്‌റഫ് സംസാരിച്ചു.
കല്‍പറ്റ: ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ നേതാവുമായിരുന്ന കെ കരുണാകരന്റെ 6-ാം ചരമ വാര്‍ഷികം ആചരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി പുഷ്പാര്‍ച്ചന നടത്തി. ഗിരീഷ് കല്‍പ്പറ്റ, ശ്രീനിവാസന്‍ തുവരിമല, സി.എം ഗോപി, സുവിത്ത് കെ.എം വര്‍ഗീസ്, സി ജയപ്രസാദ്, കെ.കെ രാജേന്ദ്രന്‍, സാലി റാട്ടകൊല്ലി, എസ് മണി, ഷൗക്കത്ത്, രമേശന്‍, ഹര്‍ഷാദ് നേതൃത്വം നല്‍കി.
കല്‍പ്പറ്റ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന്റെ 6-ാം ചരമ വാര്‍ഷികം ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി ആലി പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി.
ഗിരീഷ് കല്‍പ്പറ്റ, സി ജയപ്രസാദ്, എസ് മണി, സാലി റാട്ടകൊല്ലി, കെ അജിത, പി ആയിഷ, പി.ആര്‍ ബിന്ദു, പി വിനോദ് കുമാര്‍, ഭാസ്‌കരന്‍, സലീം കാരാടന്‍, എം.എസ് ജയന്‍, ഹര്‍ഷാദ്, രമേഷശന്‍, ബിനീഷ്, പ്രജീഷ്, വി.വി അഷറഫ് സംസാരിച്ചു.
പടിഞ്ഞാറത്തറ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുണാകരന്‍ അനുസ്മരണ യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ശണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നന്നാട്ട് ജോബി അധ്യക്ഷനായി. എ.വി ജോണ്‍, കെ.ടി ശ്രീധരന്‍, ജസ്റ്റിന്‍ കക്കയം, മാത്യു, ഇ.കെ പ്രഭാകരന്‍, പി നാസര്‍, ഗോപി, എ.എം ശാന്തകുമാരി, ജോര്‍ജ്ജ് മണ്ണത്താനി, കെ.ടി സന്തോഷ്, പി.കെ വര്‍ഗീസ്, എം.വി ഗോവിന്ദ മാരാര്‍, ജിഷ, ശിവരാമന്‍, ഇ.യു പൈലി, വട്ടകുന്നേല്‍ ജോണ്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി: കേരള എന്‍.ജി.ഒ അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന്‍ അനുസ്മരണ യോഗം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.എ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.ആര്‍ രതീഷ് കുമാര്‍ അധ്യക്ഷനായി. മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം താഹിറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഉമ്മര്‍, കെ.എ മുജീബ്, ബിജോഷ്, വിത്സന്‍, സി.കെ ജിനേഷ്, സഫറുല്ല, ജോസ് സംസാരിച്ചു.
വൈത്തിരി: താലൂക്ക് ഓഫിസിനു മുന്നില്‍ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ടി.വി കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി. സി.ആര്‍ അഭിജിത്ത്, കുര്യന്‍ പി ജേക്കബ്, വിനീത് വിജയന്‍, കെ അനില്‍കുമാര്‍, കെ ബിജുല, മിനിമോള്‍ സംസാരിച്ചു.
പനമരം: ലീഡര്‍ കെ കരുണാകരന്റെ ആറാം ചരമ വാര്‍ഷികദിനം ഐ.എന്‍.ടി.യു.സി പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ പ്രഭാഷണവും പുഷ്പാര്‍ച്ചനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി നിസാം അധ്യക്ഷനായി.
ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ബേബി തുരുത്തിയില്‍ ജില്ലാ നിര്‍വാഹക സമിതി അംഗം വാസു അമ്മാനി, ടി.കെ അജയഘോഷ്, എം.കെ അമ്മദ്, ജോണ്‍സണ്‍ ഇലവുങ്കല്‍, പി.കെ യൂസഫ്, ഷിജു ഏച്ചോം, സി.സി തോമസ്, ഫിലിപ്പ് ഇല്ലിക്കല്‍, പുഷ്പരാജന്‍ നീര്‍വാരം, കൃഷ്ണന്‍ കുട്ടി അമ്മാനി, ഗോപാലന്‍ നായര്‍, മാലതി രാധാകൃഷ്ണന്‍, ഒ.കെ സുനിത എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."