HOME
DETAILS
MAL
പ്രതികളെ അറസ്റ്റ് ചെയ്യണം
backup
May 23 2016 | 23:05 PM
പാലക്കാട്: ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി റാഫി ജൈനിമേടിനേയും സഹപ്രവര്‍ത്തകരേയും യാതൊരു പ്രകോപനവുമില്ലാതെ മാരകായുധം കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച സി.പി.എം പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ജനം നല്കിയ താക്കീത് സി.പി.എം ഉള്കൊള്ളാത്തപക്ഷം ജനവിധി ഇനിയും തിരിച്ചടിയാകുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് പുത്തൂര്‍ രാമകൃഷ്ണന് അധ്യക്ഷനായി. പി.എച്ച് മുസ്തഫ, എ രാജപ്പന്, കെ.എം സിദ്ധിക്ക്, സി.വി സതീഷ്, വി മോഹനന്, മോഹന്‍ബാബു, സുധാകരന് പ്ലാക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."