![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്കീം: വികസനത്തിന് ഒരുകോടി
കല്‍പ്പറ്റ: ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്കീം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍.
കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫാം പദവിയില്ലാതെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന എക്സ്റ്റന്‍ഷന്‍ കേന്ദ്രത്തിലെ പരിമിതികളും പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനാണ് മന്ത്രിയെത്തിയത്.
സ്ഥലം ട്രൈബല്‍ വകുപ്പിനു കീഴിലും കാര്‍ഷിക വൃത്തികളും ഫാം നടത്തിപ്പും കൃഷി വകുപ്പിനു കീഴിലുമായതാണ് ഫാമിന്റെ പുരോഗതിക്ക് തടസ്സമാകുതെന്നും ഇത് പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
1958ല്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 106 സ്ഥിരം തൊഴിലാളികളുണ്ടായിരുന്നു. എന്നാലിപ്പോള്‍ 40ല്‍ താഴെ തൊഴിലാളികള്‍ മാത്രമാണുള്ളത്. ഇവരെ സ്ഥിരപ്പെടുത്തിയിട്ടുമില്ല. 1989ന് ശേഷം പട്ടികവര്‍ഗത്തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച് നിയമ പ്രശ്നങ്ങളില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കും.
ഫാമിലെ പഴയ കാപ്പിച്ചെടികള്‍ മാറ്റി പുതിയവ നടാന്‍ പദ്ധതികളാവിഷ്കരിക്കും. ഫാം നടത്തിപ്പിന് ചുമതലയുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഓഫിസ് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മികച്ച സംഭരണശേഷിയുള്ള ചെക്ക് ഡാം ഉണ്ടെങ്കിലും കാട് മൂടി ഉപയോഗ ശൂന്യമായിരിക്കുകയാണ്. പമ്പിങ്ങ് സംവിധാനങ്ങളും നശിച്ചിട്ടുണ്ട്. ഇരു വകുപ്പുകളും പരസ്പരം പഴിചാരി രക്ഷപ്പെടുന്ന രീതിക്ക് അറുതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഫാന്റം റോക്ക്, എടക്കല്‍ ഗുഹ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയുടെ സമീപത്തുള്ള ഫാം പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമായാല്‍ ഫാം ടൂറിസത്തിലൂടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ പ്രതിവര്‍ഷം ആകര്‍ഷിക്കാനും പദ്ധതിക്ക് കഴിയും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍-ഇന്‍-ചാര്‍ജ്ജ് പി.എച്ച് മെഹര്ബാന്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഐറിന് റേച്ചല്‍ ജോര്‍ജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഉണ്ണികൃഷ്ണന് നായര്‍, മറിയം ജേക്കബ്, കെ വേണുഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-11-16041058Any_property_cannot_be_declared_as_waqf_The_board_said_the_campaigns_were_baseless_Munambam_Waqf_land_encroachment.png?w=200&q=75)
മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
Kerala
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-05-05063722bajrang_punia2.jpg.png?w=200&q=75)
'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്' രൂക്ഷ വിമര്‍ശനവുമായി ബജ്റംഗ് പുനിയ
National
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-04100534hospital.png?w=200&q=75)
വിനോദയാത്രക്കെത്തിയ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര് ചികിത്സ തേടി, കേസെടുത്ത് പൊലിസ്
Kerala
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-28075521DELHI_BLAST.png?w=200&q=75)
ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം; ആര്‍ക്കും പരുക്കില്ല
National
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-28074422gaza_body.png?w=200&q=75)
ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം
International
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-28074019faseela.png?w=200&q=75)
ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍
Kerala
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-31025816veena_george.png?w=200&q=75)
നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-28064105sff.png?w=200&q=75)
മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം
National
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-28062722priyanka.png?w=200&q=75)
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ്
Kerala
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-30123711kn-balagopal-rahul-r-pattom.jpg.png?w=200&q=75)
ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി
Kerala
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-15065802baby_hand.png?w=200&q=75)
നവജാതശിശുവിന് ഗുരുതര വൈകല്യം; സ്കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
Kerala
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-28022617Al-Sisi%2C_Qatari_Prime_Minister_discuss_Gaza_ceasefire_.png?w=200&q=75)
ലബനാന് ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍
qatar
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-28013429up_police_Severe_sections_imposed_against_Mohammed_Zubair_.png?w=200&q=75)
പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍
National
• 14 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27185518sfj.png?w=200&q=75)
മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന് അറസ്റ്റില്‍
Kerala
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27165302UP_police_threatened_Sambhal_victim%27s_kin_.png?w=200&q=75)
സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത
National
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27164740.png?w=200&q=75)
വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി
Kerala
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27164718passpor.png?w=200&q=75)
പാസ്പോര്ട്ടില് പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...
National
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27162930cpim.png?w=200&q=75)
കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം
Kerala
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27183639dood.png?w=200&q=75)
എറണാകുളത്ത് വിനോദയാത്രയ്ക്കെത്തിയ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
Kerala
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27180837wp.png?w=200&q=75)
ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി
Kerala
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-11-27-2024
PSC/UPSC
• 15 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-27170320.png?w=200&q=75)