ദേശീയപാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു; ഇനി ക്ലീന്‍ പാത
കണ്ണൂര്‍: ദേശീയപാത കൈയേറി അനധികൃതമായി കെട്ടിയ ഷെഡുകളും പെട്ടിക്കടകളും ബോര്‍ഡുകളും ബാനറുകളും ദേശീയപാതാ വിഭാഗം നീക്കം ചെയ്തു. കണ്ണൂര്‍ മുതല്‍ എടക്കാട് വരെയുള്ള ദേശീയപാതയോരത്തെ അനധികൃത നിര്മിതകളാണ് ഇന്നലെ പൊലിസ് സഹായത്തോടെ നീക്കം ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ദേശീയപാതയോരത്ത് പലയിടത്തും കൈയേറ്റങ്ങളെന്ന പരാതി വ്യാപകമായിരുന്നു.
താഴെചൊവ്വ ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ കാരണം യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. തട്ടുകടകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ ഭക്ഷണം കഴിക്കാനിറങ്ങുന്നതോടെ കാല്‍നട യാത്രക്കാര്‍ക്ക് നടുറോഡിലിറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു.
ഇത്തരത്തില്‍ നിരവധി പരാതികള്‍ പലയിടത്തു നിന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ദേശീയപാതാ വിഭാഗം പ്രത്യേക ഉത്തരവ് പ്രകാരമാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്.
18 തട്ടുകടകളും എഴുപതോളം ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തവയില്‍പ്പെടും.
ചിലയിടങ്ങളില്‍ എതിര്‍പ്പുണ്ടായെങ്കിലും പൊലിസ് ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു. എന്‍.എച്ച് കണ്ണൂര്‍ ഡിവിഷന് അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സുനില്‍ കൊയിലേര്യന്‍, അസി. എന്‍ജിനിയര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."