HOME
DETAILS
MAL
പൊലിസിനെ തടഞ്ഞതിന് 25 പേര്‍ക്കെതിരേ കേസ്
backup
December 24 2016 | 01:12 AM
ചൊക്ലി :അണിയാരത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലിസിനെ ആയുധങ്ങളുമായെത്തിയ സംഘം തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന 25 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ചൊക്ലി പൊലിസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി അണിയാരം പാലിനാണ്ടി പീടിക സോണിമ വായനശാലയ്ക്കു സമീപമായിരുന്നു സംഭവം. ആയുധധാരികള്‍ രണ്ടു ബൈക്കുകളും തകര്‍ത്തിട്ടുണ്ട്. സംഭവമറിഞ്ഞ് പാനൂര്‍ സി.ഐ ഷാജി, ചൊക്ലി പ്രിന്‍സിപ്പല്‍ എസ്.ഐ ഇ.വി ഫായിസ് അലി സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകന്റെ ബൈക്ക് ഇവിടെ ആര്.എസ്.എസ് പ്രവര്‍ത്തകരെന്നു ആരോപിക്കുന്ന സംഘം തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."