കെ കരുണാകരന്‍ കേരളം കണ്ട എറ്റവും കരുത്തുറ്റ ഭരണാധികാരി: കെ സുധാകരന്‍
കണ്ണൂര്‍: കേരളം കണ്ട എറ്റവും കരുത്തുറ്റ ഭരണാധികാരിയും കര്‍മ്മ കുശലത കൊണ്ടും ഭരണനൈപുണ്യം കൊണ്ടും രാഷ്ട്രീയ ഇച്ഛാശക്തി നേടിയ നേതാവാണ് കരുണാകരനെന്ന് കെ സുധാകരന്‍. മുന്നണി രാഷ്ടീയത്തെ ശക്തമാക്കി കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തെ മാറ്റി വരച്ച രാഷ്ട്രീയ കലാകാരനാണ് ലീഡര്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചേര്‍ന്ന ലീഡര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്. എന്‍.പി ഉണ്ണികൃഷ്ണന്‍, എം.പി മുരളി, ഒ നാരായണന്‍, റിജില്‍ മാക്കുറ്റി, വി.വി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, രാജീവന്‍ എളയാവൂര്‍, സുരേഷ് ബാബൂ എളയാവൂര്‍ സംസാരിച്ചു. ചിറക്കല്‍ കണ്ണോത്ത് തറവാടില്‍ നിന്ന് ആരംഭിച്ച ലീഡറുടെ ഛായാചിത്രവും വഹിച്ചുള്ള പ്രയാണം കണ്ണൂര്‍ നഗരം ചുറ്റി സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു.
കുടുക്കിമൊട്ട: ലീഡര്‍ കെ കരുണാകരന്‍ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മുണ്ടേരി മണ്ഡലം കുടുക്കിമൊട്ട ടൗണ്‍ കമ്മിറ്റിയുടെ പുഷ്പാര്‍ച്ചനയ്ക്ക് കെ.പി.സി.സി അംഗം മുണ്ടേരി ഗംഗാധരന്‍, എം കുമാരന്‍, കട്ടേരി പ്രകാശന്‍, എം ഫല്‍ഗുനന്‍, വി.കെ സനേഷ്, വി രമണി, എ സഹദേവന്‍, അബ്ദുള്ള, എ ഹരി, പി ഗോവിന്ദന്‍, നേതൃത്വം നല്കി.
ഏച്ചൂര്‍: ഏച്ചൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നല്ലാഞ്ചിയില്‍ കെ കരുണാകരന്‍ അനുസ്മരണം നടത്തി. മുണ്ടേരി മണ്ഡലം പ്രസിഡണ്ട് ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, ടി.കെ പവിത്രന്‍, എ രാഘവന്‍, ചന്ദ്രന്‍ കാനിച്ചേരി, കെ സുലേഖന്‍, കെ രജീഷ്, പ്രമോദ് നേതൃത്വം നല്‍കി.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് സിക്രട്ടറി കെ.പി ഖാതര്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. പ്രേമരാജന്‍, കെ.കെ ജലീല്‍, ജാഫര്‍ മാങ്കടവ് , കെ. റാസിഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."