HOME
DETAILS
MAL
മൊബൈല്‍ ഫോണിലേക്ക് സിനിമ നല്കി: കട ഉടമയ്ക്കെതിരേ കേസ്
backup
December 24 2016 | 01:12 AM
തലശ്ശേരി: മൊബൈല്‍ ഫോണിലേക്ക് സിനിമ പകര്‍ത്തി നല്കിയ സംഭവത്തില്‍ ആന്റി പൈറസി നിയമപ്രകാരം ചൊക്ലിയിലെ പി.പി ഉമ്മര്ക്കെതിരെ തലശ്ശേരി പൊലിസ് കേസെടുത്തു.
തിരുവനന്തപുരം ആന്റി പൈറസി വിഭാഗം തലശ്ശേരി പൊലിസിന് നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് തലശ്ശേരി എസ്.ഐ വി രാജീവ്കുമാര്‍, ഉമ്മര്‍ നടത്തുന്ന മൊബൈല്‍ കടയില്‍ പരിശോധന നടത്തിയത്. ആന്മരിയ കലിപ്പിലാണ് എന്ന സിനിമയാണ് കംപ്യൂട്ടര്‍ വഴി മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്കിയതത്രേ.
കടയിലെ കംപ്യൂട്ടറുകളും പൊലിസ് കസ്റ്റഡിയിലെടുത്തു. കടയിലെ രണ്ട് ജീവനക്കാരെയും പൊലിസ് ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."