കെ കരുണാകരനെ അനുസ്മരിച്ചു
തലശ്ശേരി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരനെ കോടിയേരി മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തില്‍ അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വി.സി പ്രസാദ് ഉദ്ഘാടനം ചെയ്തു.
സി.പി പ്രസീല്‍ ബാബു, പി.വി ബാലകൃഷ്ണന്‍, എന്‍.പി ജയകൃഷ്ണന്‍, സന്ദീപ് കോടിയേരി, എം.എം പത്മനാഭന്‍, പി ദിനേശന്‍, പി ചന്ദ്രന്‍, സജീവന്‍ പുല്ലാമ്പള്ളി, വസന്തകുമാര്‍, കെ.പി അനില്‍കുമാര്‍ സംസാരിച്ചു.
തലശ്ശേരി: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമ ദിനത്തിന്റെ ഭാഗമായി ജവഹര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സെല്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ മുസ്തഫ അധ്യക്ഷ
നായി. മുഹമ്മദ് ഗുലാം, അഷറഫ് മനയത്ത്, എന്‍ രാജന്‍, ഉസ്മാന്‍ വടക്കുമ്പാട്, നെല്ലിയില്‍ മൂസ്സ, രാമകൃഷ്ണന്‍ സംസാരിച്ചു. അനസ് ചാലില്‍ സ്വാഗതവും തോമസ് പുന്നോല്‍ നന്ദിയും പറഞ്ഞു.
ഉരുവച്ചാല്‍: ലീഡര്‍ കെ കരുണാകരന്റെ ആറാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് വച്ച് ലീഡറുടെ ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് വി രാജു അധ്യക്ഷനായി. കെ.കെ സജീവന്‍, വി പ്രകാശന്‍, കെ.പി നമേഷ്, കെ.കെ വത്സല, പി രമേശന്‍, ജോബി, സി.കെ മോഹനന്‍ സംസാരിച്ചു. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താവലാക്കുറ്റിയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കോണ്‍ഗ്രസ് നേതാക്കന്‍മാരായ പി.വി നാരായണന്‍കുട്ടി, സി.കെ ശശിധരന്‍, ഷാനിദ് പുന്നാട്, പി.പി
അരുണ്‍, റാഷിദ് ടി.കെ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."