HOME
DETAILS

നടക്കാവ് കോളനി അദാലത്ത്: വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സാംസ്‌കാരികപരമായ ഉയര്‍ച്ചയെ സൂചിപ്പിക്കും: എസ്.പി

  
backup
December 24, 2016 | 1:54 AM

%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%a6%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

തൃക്കരിപ്പൂര്‍: വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ഒരു പ്രദേശത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്. തൃക്കരിപ്പൂര്‍ നടക്കാവ് കോളനിയില്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അദാലത്തില്‍ നിരവധി പരാതികള്‍ക്കു പരിഹാരമായി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍ സുകുമാരന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, പഞ്ചായത്ത് അംഗം പി കുഞ്ഞമ്പു, ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്, വെള്ളരിക്കുണ്ട് സി.ഐ എം സുനില്‍ കുമാര്‍, ചന്തേര എസ്.ഐ ഇ അനൂപ് കുമാര്‍ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍ യു നാരായണന്‍, പഞ്ചായത്ത് അസി. സെക്രട്ടറി കെ രമേശന്‍, കൃഷി ഓഫിസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, റവന്യു ഇന്‍സ്‌പെക്ടര്‍ കെ സുനിത, ജല അതോറിറ്റിയിലെ കെ.എം ദീജ, എക്‌സൈസ് ഓഫിസര്‍ എം മഹേഷ്, പിലിക്കോട് കെ.എസ്.ഇ.ബി അസി.എന്‍ജിനിയര്‍ വി കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം പ്രകാശന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എ രാജേഷ്, പട്ടികജാതി പ്രമോട്ടര്‍ കെ സുലജ പങ്കെടുത്തു.
നാലു വര്‍ഷം മുമ്പ് കോളനിയില്‍ അനുവദിച്ച ഒരു കോടി രൂപയുടെ പ്രവര്‍ത്തികളെ കുറിച്ച് നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നല്‍കേണ്ട ജില്ലയിലെ പട്ടിക ജാതിവര്‍ഗ ഉദ്യോഗസ്ഥരാരും അദാലത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധത്തിന് കാരണമായി. വകുപ്പ് അധികൃതര്‍ക്ക് ഇതു സംബന്ധിച്ചു കത്തു നല്‍കുമെന്ന് എസ്.പി അറിയിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  a day ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  a day ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  a day ago
No Image

പ്രഖ്യാപിച്ച ധനസഹായം എപ്പോള്‍?; ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ 

Kerala
  •  a day ago
No Image

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു; വിട്ടയച്ചത് 44 കോടി രൂപ നൽകിയതിന് പിന്നാലെ

National
  •  a day ago
No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  a day ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  a day ago