രണ്ടുവര്‍ഷത്തിനുള്ളില്‍ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത: മന്ത്രി കെ രാജു
പറവൂര്‍: കേരളത്തിനു പുറത്തുനിന്നും കൊണ്ടുവരുന്ന പാലില്‍ വിഷാശംങ്ങളും രാസവസ്തുക്കളും കലര്‍ന്നിട്ടുണ്ടെന്ന് മന്ത്രി കെ രാജു പറഞ്ഞു.
മന്നം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് ആവശ്യമുള്ളതിന്റെഎഴുപതു ശതമാനം പാല്‍ മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.ശേഷിക്കുന്ന 30 ശതമാനം തമിഴ്‌നാട്,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.ഈ പാലില്‍ സര്‍ക്കാരിന് ഒരു വിശ്വാസവുമില്ല.ഈ പാല്‍ ഉപയോഗിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നുണ്ട്.
മൃഗസംരക്ഷണ വകുപ്പിനും ക്ഷീരവകുപ്പിനും ചെക്ക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും ഗുണനിലവാരം അളക്കാന്‍ ആധുനിക സംവിധാനങ്ങളില്ല.ഇതുമൂലം ഈ പാല്‍ വില്‍ക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്.ഇതിനു പരിഹാരമായി രണ്ടുവര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിവരുകയാണെന്നും കെ രാജു പറഞ്ഞു.
മന്നം ക്ഷീര സഹകരണ സംഘം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി.ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.സംഘം പ്രസിഡന്റ് ബി.എം ഗോപാലകൃഷ്ണന്‍ മന്ത്രിക്ക് ഉപഹാരം നല്‍കി.കിയോസ്‌ക്ക് അനുമതിപത്ര സമര്‍പ്പണം മുന്‍ എം.എല്‍.എ പി രാജു നിര്‍വ്വഹിച്ചു.ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി,വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍,ക്ഷീര വികസന വകുപ്പ് ഡയറക്റ്റര്‍
ജോര്‍ജ് കുട്ടി ജേക്കബ്,ഡി ഡി ജോസ് ജേക്കബ്,കോട്ടുവള്ളി പഞ്ചായത്തംഗങ്ങളായ പി.എന്‍ സന്തോഷ്,എല്‍ ആദര്‍ശ്,സി.കെ അനില്‍കുമാര്‍,ഷെറീന അബ്ദുല്‍ കരീം സംസാരിച്ചു.ക്ഷീര വികസന ഓഫീസര്‍ വി.വി സ്വാമിനാഥന്‍,സ്വാഗതവും സലാം നൊച്ചിലകത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."