തിരുവനന്തപുരം നഗരത്തില്‍ എയര്‍ കണ്ടിഷന്‍ വിശ്രമസ്ഥലങ്ങള്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: പൊരിവെയിലത്ത് ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കായ് ഒരു സന്തോഷവാര്‍ത്ത. തലസ്ഥാന നഗരിയില്‍ പുതിയ എയര്‍ കണ്ടിഷന്‍ വിശ്രമസ്ഥലങ്ങള്‍ ഒരുങ്ങുന്നു. 'കേരള ഇന്നോവേഷന്‍ കൗണ്‍സില്‍' മുന്നോട്ടു വെച്ച ഐഡിയയുടെ ഫലമായാണ് ഈ തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് പുതിയ ആശയം ലക്ഷ്യമാക്കുന്നത്. വിവിധ രീതിയിലുള്ള സൗകര്യങ്ങളാണ് പുതിയ ശീതീകരണ വിശ്രമസ്ഥലം. എഫ്.എം റേഡിയോ, എ.ടി.എം, കുടിവെള്ളം, ബസുകളുടെ സമയം അറിയാനുള്ള ഇലക്ട്രോണിക് ബോര്‍ഡുകള്‍, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവ യാത്രക്കാര്‍ക്ക് ലഭ്യമാകും.
പ്രത്യേക രീതിയിലാണ് വിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. 10 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. കൂടാതെ അംഗവൈകല്യം ഉള്ളവര്‍ക്കായി പ്രത്യേക രീതിയിലുള്ള സീറ്റുകള്‍ ഉള്‍പ്പെടുത്തും. സി.സി.ടി.വി ക്യാമറയും സെക്യൂരിറ്റിയും ഉണ്ടാവും. പരീക്ഷാണാടിസ്ഥാനത്തില്‍ മ്യൂസിയം ബസ്‌റ്റോപ്പില്‍ ആയിരിക്കും ആദ്യത്തെ ശീതീകരണ വിശ്രമസ്ഥലം സ്ഥാപിക്കുക. മൂന്ന് മാസത്തിനുള്ളില്‍ നഗരത്തില്‍ പല സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."