മനുവധം: തെളിവെടുപ്പ് പൂര്‍ത്തിയാക്കി
ആറ്റിങ്ങല്‍: മനു വധക്കേസില്‍ മണികണ്ഠനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയായതായി പൊലിസ് പറഞ്ഞു. പൂവമ്പാറ കൊച്ചുവീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ മനുകാര്‍ത്തികേയനെ (33) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ആലംകോട് തൊപ്പിച്ചന്ത പനയില്‍ക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനെ (30) പൊലിസ് കസ്റ്റഡിയില്‍ ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു തെളിവെടുപ്പ്.
ചൊവ്വാഴ്ച വൈകിട്ടാണ് മണികണ്ഠനെ മൂന്ന് ദിസവത്തേയ്ക്ക് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയതായി സി.ഐ. ജി സുനില്‍കുമാര്‍ പറഞ്ഞു. ഡിസംബര്‍ ആറിന് രാത്രി 9.45 ഓടെ വീട്ടുമുറ്റത്ത് വച്ച് പിന്‍കഴുത്തില്‍ കുത്തേറ്റാണ് മനു മരിച്ചത്. സംഭവത്തില്‍ മണികണ്ഠനെയും മേലാറ്റിങ്ങല്‍ പന്തുകളം ചരുവിള പുത്തന്‍വീട്ടില്‍ ആര്‍.അശോകനെയും (44) പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മണികണ്ഠന് ഒത്താശകള്‍ ചെയ്തുകൊടുത്തതിനുമാണ് അശോകനെ അറസ്റ്റ് ചെയ്തത്. 13നാണ് ഇരുവരും അറസ്റ്റിലായത്. തെളിവെടുപ്പില്‍കേസിലെ നിര്‍ണായകവിവരങ്ങള്‍ ലഭ്യമായതായി സി.ഐ പറഞ്ഞു. ആറ്റിങ്ങലിലെ ഗൃഹോപകരണശാലയില്‍ നിന്ന്‌ഹോംതിയേറ്റര്‍ വാങ്ങിയപ്പോള്‍ സമ്മാനമായി കിട്ടിയ കത്തി ഉപയോഗിച്ചാണ് മനുവിനെ കുത്തിയത്. മണികണ്ഠന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൊലനടന്ന ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സമ്മാനമായി ലഭിച്ച കത്തിയുടെ കവര്‍, ഹോംതിയേറ്റര്‍ വാങ്ങിയതിന്റെ ബില്ല് എന്നിവ കണ്ടെടുത്തു. ഗൃഹോപകരണ വില്‍പനശാലയിലെ സമ്മാനം കിട്ടിയവരുടെ പട്ടികയും തെളിവായി എടുത്തിട്ടുണ്ട്. പട്ടികയില്‍ ഇയാളുടെ പേരുണ്ടെന്നും ഇയാളാണ് സമ്മാനം വാങ്ങിയതെന്ന് സ്ഥാപനത്തിലെത്തിച്ച് ഉറപ്പാക്കിയതായും സി. ഐ. പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."