ക്രിസ്മസ് സ്നേഹ സംഗമം
തിരുവനന്തപുരം: ശാന്തി സമിതിയുടെ ആഭിമുഖ്യത്തിലുള്ളഈ വര്‍ഷത്തെ ക്രിസ്മസ് സ്നേഹ സംഗമം വഞ്ചിയൂരിലുള്ള 'അത്താണി' യില്‍ കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ചു ബിഷപ് ഡോ. സൂസാപാക്യം ഉദ്ഘാടനം ചെയ്തു. ശാന്തി സമിതി ചെയര്‍ പേഴ്സണ്‍ സുഗതകുമാരി അധ്യക്ഷയായി.
ശാന്തി സമിതി സെക്രട്ടറി ജെ.എം.റഹിം സ്വാഗതം പറഞ്ഞു. സ്വാമി സന്ദീപാനന്ദ ഗിരി, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, കേരള ഗാന്ധിസ്മാരക നിധി ചെയര്മാന് പി.ഗോപിനാഥന് നായര്‍ ,വര്‍ക്കിങ് ചെയര്മാന് ഡോ എന്‍.രാധാകൃഷ്ണന്, ഫാ.ജോര്‍ജ് ജെ.ഗോമസ് ,ഡോ. എന്‍.രാധാകൃഷ്ണന്, പാളയം മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ.ജോര്‍ജ് ജെ. ഗോമസ്, ശാന്തി സമിതി ജനറല്‍ കണ് വീനര് എച്ച്. ഷഹീര്‍ മൗലവി, കണ് വീനര് ആര്.നാരായണന് തമ്പി തുടങ്ങിയവര്‍ സ്നേഹ സന്ദേശങ്ങള്‍ നല്കി. പാളയം മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഉള്ള കരോള്‍ ഗാന സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോള്‍ ഗാനാഞ്ജലി ശ്രദ്ധേയമായി. സ്നേഹത്തിന്റെ സന്ദേശവുമായി ക്രിസ്മസ് കേക്ക് പി.ഗോപിനാഥന് നായര്‍ മുറിച്ചു. ആര്‍ച്ചു ബിഷപ് സൂസപാക്യം എല്ലാവര്ക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."