ഛത്രപതി ശിവജി പ്രതിമയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
മുംബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്മാരകത്തിനും ഇന്ത്യയിലെ ഏററവും വലിയ കടല്‍പ്പാലത്തിനും മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഛത്രപതി ശിവജി പ്രതിമക്കൊപ്പം മുംബൈ പൂനെ എന്നിവിടങ്ങളില്‍ മെട്രോ പദ്ധതിക്കും മോദി തറക്കല്ലിട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അറേബ്യന്‍ കടലിനോട് അഭിമുഖമായി മുംബൈ തീരത്താണ് മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ പേരിലുള്ള മെമ്മോറിയല്‍ സ്ഥാപിതമാവുന്നത്. രാജ്ഭവനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കപ്പെടുന്ന മെമ്മോറിയലിലെ പ്രധാന ആകര്‍ഷണം ഛത്രപതി ശിവജിയുടെ പ്രതിമയാണ്.
192 മീറ്റര്‍ ഉയരമാണ് ഈ പ്രതിമയ്ക്ക്. ശിവ്‌സ്മാരക് എന്നു പേരിട്ടിരിക്കുന്ന പ്രതിമ രാജ്യത്തെ എന്നല്ല ലോകത്തിലെ തന്നെ ഉയരമേറിയ പ്രതിമകളിലൊന്നായിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് പറഞ്ഞു. 3600 കോടി രൂപയാണ് നിര്‍മാണ ചെലവ്.
പ്രതിമാ നിര്‍മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മോദി പങ്കെടുത്ത ചടങ്ങിനിടെ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളിള്‍ ഉള്‍പടെയുള്ളവരെ പൊലിസ് അറസറ്റ് ചെയ്ത് നീക്കി.
പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.
നോട്ട് അസാധുവാക്കല്‍ നടപടിക്കിടെ ജനങ്ങള്‍ വലയുന്നതിനിടയില്‍ ഇത്ര ഭീമമായ തുക ചിലവഴിച്ച് ഇത്തരമൊരു നിര്‍മ്മാണം നടത്തുന്നതിനെതിരെയും പ്രതിഷേധമുണ്ട്.
മഹാരാഷ്ട്രക്കാരെ ഒന്നിപ്പിക്കുന്ന ശക്തമായ വികരമാണ് ശിവാജി. മഹാരാഷ്ട്രയില്‍ ബി.ജെ.പി യുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ആദ്യത്തെ സര്‍ക്കാര്‍ ഇപ്പോള്‍ ശിവാജിക്ക് സ്മാരകം നിര്‍മിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വാധീനം കിട്ടുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിലൂടെ പൊതുജനം കഷ്ടപെടുമ്പോള്‍ സ്മാരകം നിര്‍മിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."