HOME
DETAILS
MAL
കോന്ത്രമ്പല്ല്
backup
December 24 2016 | 20:12 PM
അരിമുല്ല
അണിപ്പല്ലുകള്ക്കിടയില്
ഒരുനാള്‍ അറിയാതെ
ഒരു പല്ല് മുളച്ചുപൊന്തി.
കോന്ത്രമ്പല്ല്...
വികലാംഗനല്ലാതിരുന്നിട്ടും
പിഴച്ചുപെറ്റവനാവാതിരുന്നിട്ടും
തെറിച്ചുപോയ വഴിയില്‍
പഴികേട്ടവനായി പോയി
കോന്ത്രമ്പല്ല്..
ജനിച്ചുവീഴും മുന്‍പേ
തൂക്കിക്കൊല്ലാനായിരുന്നു വിധി..
ഗര്‍ഭഛിദ്രം നടത്തി
കശക്കിക്കൊല്ലാനായിരുന്നു
തീരുമാനം..
അതിരുതെറ്റി അതിര്‍ത്തി
കടന്ന്് അധിനിവേശം
നടത്തിയെന്നതിന്റെ പേരില്‍
കൂടപ്പിറപ്പുകളുടെ
സര്‍ഗാത്മക നിലനില്‍പ്പിനായി
ഒരു ബലിതര്‍പ്പണം...
വേദനയുടെ വേരുകളറുത്തുമാറ്റി
വേര്‍പ്പെടുമ്പോഴും
ചോരപൊടിഞ്ഞ്
വേര്‍പിരിയുമ്പോഴും
ആത്മത്യാഗത്തിന്റെ
വേദനയറിയാതെ..
അവര്‍ വീണ്ടും വീണ്ടും
വാക്കുകളുടെ സൂചിമുനകളാല്‍
കുത്തിനോവിച്ചുകൊണ്ടിരുന്നു...
'കോന്ത്രമ്പല്ല് ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."