എട്ടു വയസുകാരന്‍ അര്‍ജുനന് ജീവിക്കണമെങ്കില്‍ സുമനസുകള്‍ കനിയണം
അമ്പലപ്പുഴ: തലച്ചോറില്‍ മാരകഅസുഖം ബാധിച്ച എട്ടു വയസുകാരന്‍ കനിവ് തേടുന്നു . അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ ബാലന് പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് അനീഷ്, സജിത ദമ്പതികളുടെ മകന്‍ അര്‍ജുനനാണ് ഈ മാരക രോഗത്തിനടിമയായി കഴിയുന്നത്.
ജനിച്ചനാള്‍ മുതല്‍ കണ്ണുകള്‍ പുറത്തേക്ക് തളളിനില്‍ക്കുകയാണ്. തലച്ചോറും തലയോട്ടിയും വളരാത്തതാണ് ഇതിനുകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജാശുപത്രികളില്‍ മാറിമാറി ചികിത്സ നടത്തിയിട്ടും ഇതിന് പരിഹാരമായില്ല.
അടിയന്തിരശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചണ്ഡിഗഡിലെ പി.ജി.ഐ മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തലക്ക് ശസ്ത്രക്രിയയും ഒപ്പം പ്ലാസ്റ്റിക് സര്‍ജറിയും നടത്തിയാല്‍ കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തും. കൂലിപ്പണിക്കാരനായ അനീഷ് മകന്റെ ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങള്‍ കണ്ടെത്താന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്.
അര്‍ജുനനെ സഹായിക്കാന്‍ സന്മനസുളളവര്‍ അനീഷിന്റെ പേരില്‍ വണ്ടാനം ഫെഡറല്‍ ബാങ്ക് ശാഖയിലെ 15670100082083 എന്ന അക്കൗണ്ടില്‍ സഹായം നല്‍കുക. ഐ.എഫ് .എസ്. സി കോഡ് എഫ.്ഡി.ആര്‍.എല്‍ 0001567. ഫോണ്‍ 9446056164.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."