രൂപക്കു പകരം മോഷ്ടിച്ചെടുത്ത റീചാര്‍ജ് കൂപ്പണുകള്‍ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍
നെടുമങ്ങാട്: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചതിനു ശേഷം രൂപക്ക് പകരം മോഷ്ടിച്ചെടുത്ത മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍ നല്‍കി വന്ന മോഷണക്കേസ് പ്രതി പടിയിലായി. അഴിക്കോട് മലയം മണ്ടക്കുഴി പനയില്‍ വീട്ടില്‍ സജ്ജാദാ(45) ണ് പിടിയിലായത്.
രൂപക്കു പകരം കൂപ്പണുകള്‍ നല്‍കുന്നതായി ഷാഡോ പൊലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കടകളില്‍ കയറി റീചാര്‍ജ് കൂപ്പണുകള്‍ മോഷ്ടിക്കുകയും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുകയുമായിരുന്നു പതിവ്.
ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 15 ഓളം കേസുകള്‍ പ്രതിയുടെ പേരില്‍ തെളിയിക്കപ്പെട്ടതായി ഡി . വൈ.എസ്.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെടുമങ്ങാട് മേലാങ്കോട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം, പഴകുറ്റിയിലെ പോസ്റ്റ് ഓഫിസിലെ മോഷണം, നിരവധി കടകള്‍ കുത്തി തുറന്നുള്ള മോഷണം എന്നിവ തെളിയിക്കപ്പെട്ടിട്ടുണ്ട്.
റൂറല്‍ എസ്.പി ഷഫീക്ക് അഹമ്മദിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ബിജുമോന്റെയും സി.ഐ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ എസ്.ഐ. ഡി. ഷിബുകുമാര്‍, ബാലകൃഷ്ണന്‍ ആചാരി, ഷാഡോ എസ്.ഐ സിജു, എ.എസ്‌ഐ ആര്‍. ജയന്‍ ഷാഡോ പൊലിസുകാരായ ഷിബു, സുനിലാല്‍, സുനില്‍, നെവില്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."