HOME
DETAILS
MAL
തലപ്പാറയില്‍ അപകടം തുടര്‍ക്കഥ
backup
December 26 2016 | 19:12 PM
തലപ്പാറയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരൂരങ്ങാടി: ലോറി നാല്പത് അടി താഴ്ചയിലേക്ക് തലക്കീഴായി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത തലപ്പാറയ്ക്കും വലിയപറമ്പിനുമിടയിലെ പാലത്തിനു സമീപം ഇന്നലെ കാലത്ത് ആറുമണിക്കാണ് അപകടം. കോഴിക്കോട് നിന്നും എം.സാന്റ് ഇറക്കിയ ശേഷം വേങ്ങര ബ്രദേഴ്സ് ക്രഷര്‍ യൂനിറ്റിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ദേശീയപാതയുടെ ലോഹസുരക്ഷാവേലി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞത്. തോട്ടില്‍ ഒരുമീറ്ററോളം താഴ്ചയില്‍ വെള്ളം ഉണ്ട്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ നിന്മായി (32) നിസാര പരുക്കുകളോടെ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."