HOME
DETAILS
MAL
വാറ്റ് രജിസ്ട്രേഷനുള്ളവര്‍ക്ക് ജി.എസ്.ടി മൈഗ്രേഷന്‍ ജനുവരി ഒന്നു മുതല്‍
backup
December 26 2016 | 19:12 PM
മലപ്പുറം: നിലവില്‍ വാറ്റ് രജിസ്ട്രേഷനുള്ള വ്യാപാരികള്‍ ജി.എസ്.ടിയിലേക്ക് മാറാന്‍ 2017 ജനുവരി ഒന്നു മുതല്‍ 15 വരെയുള്ള സമയം വിനിയോഗിക്കണമെന്നു വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ംംം.ഴേെ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തു താല്‍ക്കാലിക ഐ.ഡി, യൂസര്‍നെയിം, പാസ്വേഡ് എന്നിവ കരസ്ഥമാക്കണം.
വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പ്രൊപ്രൈറ്റര്‍, പാര്‍ട്ണര്‍മാര്‍, കമ്പനി ഡയറക്ടര്‍മാര്‍ എന്നിവരുടെ പാന്‍കാര്‍ഡ് തയാറാക്കണം. വാറ്റ് സര്‍ട്ടിഫിക്കറ്റ്, കമ്പനി ഡീഡ്, പാര്‍ട്ണര്‍ഷിപ്പ് ഡീഡ് എന്നിവയും ആവശ്യമാണ്. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസില്‍ ജി.എസ്.ടി മൈഗ്രേഷന്‍ സഹായത്തിന് ഹെല്പ് ഡെസ്ക് തുടങ്ങിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0483 2737386.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."