HOME
DETAILS
MAL
കണ്ണീരോര്‍മയില്‍ സുനാമി ദുരന്തം വാര്‍ഷികാചരണം
backup
December 26 2016 | 19:12 PM
കൊല്ലം: സുനാമി ദുരന്തത്തിന്റെ 12-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സുനാമി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. ആര് രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. തദ്ദേശഭരണസ്ഥാപനങ്ങളിലെ അംഗങ്ങളും നാട്ടുകാരും സുനാമി ദുരന്തത്തിനിരായവരുടെ ബന്ധുക്കളും ഒത്തുചേര്‍ന്നു. മന്ത്രി കെ രാജു,ആര് രാമചന്ദ്രന് എം.എല്‍.എ,മുന്‍മന്ത്രി സി ദിവാകരന് എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."