നഗരത്തില്‍ ഇലക്ട്രോണിക്
സ്ഥാപനത്തില്‍ അഗ്നിബാധ
ചങ്ങനാശ്ശേരി: നഗരത്തില്‍ ടി ബി ക്കു സമീപം പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സ്ഥാപനത്തില്‍(ആറ്റിന്‍കര)അഗ്നിബാധ. വന്‍നാശനഷ്ടം സംഭവിച്ചില്ല.ഇന്നലെ വൈകിട്ട 5.15നായിരുന്നു തീപ്പിടുത്തം. സ്ഥാപനത്തിന്റെ പുറകുഭാഗത്തുള്ള മെയിന്‍ സ്വിച്ചു ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്ന ഇടുങ്ങിയ കാബിനിലാണ് തീപ്പിടിച്ചത്.
ഇവിടെ നിന്നും വന്‍തോതില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയും അവര്‍ എത്തി തീയണച്ചു. പ്രധാന സ്വിച്ചുകള്‍ സ്ഥാപിച്ചിരുന്ന കാബിനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിനു കാരണമായി പറയുന്നത്. ഉപയോഗ ശൂന്യമായ നിരവധി സാധനങ്ങള്‍ ഈ ക്യാബിനുള്ളില്‍ സൂക്ഷിച്ചിരുന്നതും തീപ്പിടുത്തത്തിനു കാരണമായിട്ടുണ്ട്. സ്വിച്ച ബോര്‍ഡ് പൂര്‍ണമായും കത്തി നശിച്ചു.സമീപമിരുന്ന ഫ്രിഡ്ജിനും മറ്റു സാധനങ്ങളും തീപ്പിടിച്ചവയില്‍ ഉള്‍പ്പെടും. വൈദ്യുത പോസ്റ്റില്‍ നിന്നും ത്രീഫെയ്‌സ് ലൈന്‍പോലും അലസമായ നിലയിലാണ് ഇവിടേക്കു വലിച്ചിരിക്കുന്നത്.തീപ്പിടുത്തത്തെത്തുടര്‍ന്നു ഏതാനും സമയം ടി.ബി റോഡില്‍് ഗതാഗതം മുടങ്ങി.ചങ്ങനാശ്ശേരി ഫയര്‍ ആഫീസര്‍ സുനില്‍ ജോസഫിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."