യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധിപേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിച്ചു. പത്തു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പൊലിസുകാരനും പരുക്കേറ്റു.സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമറിച്ചിടാന് ശ്രമിച്ചതിനെ തുടര്‍ന്നാണു സംഘര്‍ഷമുïായത്. പൊലിസിന് നേരെ കല്ലേറും കുപ്പിയേറുമുïായി. മൂന്നു പ്രവര്‍ത്തകര്‍ മതില് ചാടി സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്നു. ഇവരെ പിന്നീട് അറസ്റ്റ്ചെയ്ത് നീക്കി.
പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് പൊലിസ് ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിച്ചത്. യുവജന പ്രസ്ഥാനങ്ങളുടെ സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. യുവജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."