കര്‍ത്തമ്പു മേസ്ത്രിയുടേത് കളങ്കമേല്‍ക്കാത്ത പൊതുജീവിതം: സര്‍വകക്ഷിയോഗം
കാഞ്ഞങ്ങാട്: കളങ്ക മേല്‍ക്കാത്ത പൊതുജീവിതത്തിന്റെയും കറകളഞ്ഞ വ്യക്തിത്വത്തിന്റെയും ഉടമയായിരുന്നു അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും സഹകാരിയും രാഷ്ട്രീയ നേതാവുമായിരുന്ന ബി. കര്‍ത്തമ്പു മേസ്ത്രിയെന്ന് സര്‍വ കക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. സോഷ്യലിസവും ആത്മീയതയും കൂട്ടിയിണക്കി തന്റെ വിശ്വാസ പ്രമാണങ്ങള്‍ ആരുടെ മുമ്പിലും അടിയറ വെക്കാത്ത ജീവിത ശൈലിയായിരുന്നു കര്‍ത്തമ്പു മേസ്ത്രിയുടേതെന്ന് നേതാക്കള്‍ പറഞ്ഞു.
അഡ്വ. സി.കെ. ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഏ.കെ. നാരായണന്‍, അഡ്വ. എം.സി. ജോസ്, മടിക്കൈ കമ്മാരന്‍, ഏ.വി. രാമകൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ടി. മുഹമ്മദ് അസ്ലം, അഡ്വ. രമേശ്, വി. കമ്മാരന്‍, ഏ. ഹമീദ്ഹാജി, വയലപ്രം നാരായണന്‍, എം. കുഞ്ഞമ്പാടി, പി.പി. രാജു, എസ്.കെ. കുട്ടന്‍, പി.വി. കുഞ്ഞിരാമന്‍, ബി. സുകുമാരന്‍, ജ്യോതിബാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."