ഹരിതകേരളം: അസംപ്ഷന്‍ സ്‌കൂളില്‍ ജൈവകൃഷിക്ക് സ്ഥലം ഒരുക്കി
സുല്‍ത്താന്‍ബത്തേരി: അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടുന്ന 'ഹരിതകൂട്ടായ്മ-2017'ന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് സ്ഥലം ഒരുക്കി.
കൃഷി വകുപ്പിന്റെ സഹകരണത്തോടെ 80 സെന്റില്‍ പച്ചക്കറിത്തോട്ടം, കാര്‍ഷിക ക്ലബിന്റെ സ്‌കൂള്‍ അടുക്കളത്തോട്ടം, കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം വാഴകളുമുള്ള വാഴത്തോപ്പ്, നക്ഷത്രവനം, ഫലവൃക്ഷത്തോപ്പ്, പപ്പായത്തോട്ടം, മുത്താറികൃഷി, ഫലവൃക്ഷ-പച്ചക്കറി നഴ്‌സറി നിര്‍മാണം, 50 വിദ്യാര്‍ഥികളുടെ വീടുകളില്‍ അടുക്കളത്തോട്ടം, അധ്യാപകരുടെ വീടുകളില്‍ ജൈവതോട്ടം, സ്ഥലം പാട്ടത്തിനെടുത്ത് കരനെല്‍കൃഷി, ചേന, ചേമ്പ്, കാച്ചില്‍, കപ്പ എന്നീ ഭക്ഷ്യവിളകളുടെ കൃഷി, കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂണ്‍കൃഷി, നെല്ലിക്കാമേള, ദിവസം ഒരു നെല്ലിക്ക പദ്ധതി, ഇലക്കറിമേള, മഴക്കുഴി നിര്‍മാണം, മഴവെള്ളസംഭരണം, മലിനജല ശുദ്ധീകരണം, കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് കാര്‍ഷിക അവാര്‍ഡ് തുടങ്ങിയ പരിപാടികളാണ് വിദ്യാലയം ഹരിതകേരളം ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാനേജര്‍ ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍, ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, പി.ടി.എ പ്രസിഡന്റ് ടിജി, അധ്യാപകര്‍, പി.ടി.എ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍, സ്‌കൂള്‍ കാര്‍ഷിക ക്ലബ് അംഗങ്ങള്‍ എന്നിവരാണ് ഹരിത കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."