വാണിമേല്‍ റെയ്ഞ്ച് ഇസ്ലാമിക കലാമേള വെള്ളിയോട്ട്
വാണിമേല്‍: റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഇസ്ലാമിക കലാമേള ജനുവരി 21, 22 തിയതികളില്‍ വെള്ളിയോട് ദാറുസ്സലാമില്‍ നടക്കും. 45 ഇനങ്ങളിലായി 500ഓളം വിദ്യാര്‍ഥികളും നൂറോളം അധ്യാപകരും മാറ്റുരയ്ക്കും. പരിപാടിയുടെ വിജയത്തിനായ് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി.പി പോക്കര് ഹാജി വെള്ളിയോട് (ചെയര്മാന്), അബ്ദുസ്സലാം ദാരിമി അടിവാരം, പി. കുഞ്ഞബ്ദുല്ല ഹാജി, കെ.പി മൊയ്തു (വൈസ് ചെയര്‍), ഉണ്ണീന്‍കുട്ടി മുസ്ലിയാര് (ജന. കണ്‍വീനര്‍), എന്‍. സൂപ്പി മാസ്റ്റര്‍, കെ. അലി മുസ്ലിയാര്, പി.പി അമ്മദ് (ജോയിന്റ് കണ്), കുന്നുമ്മല്‍ അബ്ദുല്ല ഹാജി (ട്രഷറര്‍).
ഭൂമിവാതുക്കല്‍ നൂറുല്‍ ഹുദാ മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി അടിവാരം അധ്യക്ഷനായി. അശ്റഫ് കൊറ്റാല, സിദ്ദീഖ് വെള്ളിയോട്, സി.വി അശ്റഫ് മാസ്റ്റര്‍, സൈനുദ്ദീന്‍ ദാരിമി, യൂനുസ് കെ.പി, അശ്റഫ് കുനിയില്‍, അമ്മത് പി.പി, തയ്യുള്ളതില്‍ സൂപ്പി ഹാജി, പി.കെ ഹസ്സന്, ജാഫര്‍ ദാരിമി, ഇ. കുഞ്ഞാലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."