പെരുങ്കളിയാട്ടത്തിനു പയ്യന്നൂര്‍ ഒരുങ്ങി
പയ്യന്നൂര്‍: 14 വര്‍ഷങ്ങള്‍ക്കു ശേഷം കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ജനുവരി ഏഴ് മുതല്‍ 12 വരെ നടക്കും. പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നു സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയെ കïെത്തുന്നതിനുള്ള വരച്ചുവയ്ക്കല്‍ ചടങ്ങ് നാളെ നടക്കും. ഏഴിന് രയരമംഗലം ക്ഷേത്രത്തിലേക്കും തുടര്‍ന്ന് കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലും പനക്കാച്ചേരി നമ്പി വളപ്പിലും എഴുന്നള്ളത്ത് എത്തിയതിനു ശേഷം രയരമംഗലത്ത് നിന്നും ശിവക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എത്തിക്കും. ആറു ദിവസങ്ങളിലായി രïു നേരമാണ് അന്നദാനം. അഞ്ചു ലക്ഷം പേര്‍ അന്നദാനത്തില്‍ പങ്കാളികളായേക്കും. അവസാന ദിവസമായ 12ന് ഉച്ചക്ക് ഒന്നിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരും. കളിയാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ 24ന് ആരംഭിച്ച കരിവെള്ളൂര്‍ കാര്‍ണിവല്‍ ജനുവരി 15 വരെ തുടരും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കിയാണ് പെരുങ്കളിയാട്ടം നടത്തുകയെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം, ഗോവിന്ദന്‍ കോമരം, നാരായണന്‍ കോമരം, സുധീഷ് കോമരം, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ നാരായണന്‍, ജനറല്‍ കണ്‍വീനര്‍ ജി.കെ ഗിരീഷ്, ട്രഷറര്‍ കെ രഘുരാമന്‍, എം.വി കരുണാകരന്‍, പി നാരായണന്‍, പി.വി കുഞ്ഞിക്കണ്ണന്‍, കെ കുഞ്ഞിരാമന്‍, ഗിരീശന്‍, കണ്‍വീനര്‍ ദീലീപ് മെട്ടമ്മല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."