HOME
DETAILS
MAL
പുതിയ പോര്‍വിമാനം ചൈന പരീക്ഷിച്ചു
backup
December 27 2016 | 00:12 AM
ബെയ്ജിങ്:പശ്ചിമ മേഖലയില്‍ അമേരിക്കയുടെ കുത്തക അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ചാം തലമുറയില്‍പ്പെട്ട പുതിയ പോര്‍വിമാനം എഫ്.സി 31 ചൈന പരീക്ഷിച്ചു. അമേരിക്കയുടെ എഫ് 35 വിമാനങ്ങളോട് കിടപിടിക്കുന്ന ഈ വിമാനങ്ങള്‍ക്ക് ആകാശത്തുനിന്ന് തീ തുപ്പാനുള്ള ശേഷിയടക്കം അത്യാധുനിക സംവിധാനങ്ങളുണ്ട്. തങ്ങളുടെ ഏക വിമാനവാഹിനി കപ്പലായ ലയണിങിനെ തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലിലേക്ക് അയച്ചതിനുപിന്നാലെയാണ് പോര്‍വിമാനങ്ങള്‍ ചൈന പരീക്ഷിച്ചത്.
നേരത്തെ ജെ 31 എന്ന പേരില്‍ അറിയപ്പെട്ട ഇരട്ട എന്‍ജിനുള്ള ഈ വിമാനങ്ങളെ ഇപ്പോള്‍ എഫ്.സി 31 ഗ്രേ ഫാല്‍ക്കണ്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരിന്നു. മണിക്കൂറില്‍ 2,100 കിലോമീറ്ററാണ് വേഗത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."