കശ്മിര്‍ റീഡറിനുള്ള നിരോധനം പിന്‍വലിക്കാന്‍ തീരുമാനം
ശ്രീനഗര്‍: പൊതു സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നുവെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ച് ഒക്ടോബറില്‍ പ്രസിദ്ധീകരണം നിരോധിച്ച കശ്മിര്‍ റീഡര്‍ എന്ന ഇംഗ്ലീഷ് പത്രം വീണ്ടും പുറത്തിറക്കും.
നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇത്. പത്രത്തിന്റെ പ്രസിദ്ധീകരണവും നിരോധനവുമായി ബന്ധപ്പെട്ട 1989, 1971 കാലയളവിലെ സെക്ഷന്‍ മൂന്ന്, നാല് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീനഗര്‍ ആസ്ഥാനമായാണ് കശ്മിര്‍ റീഡര്‍ പ്രസിദ്ധീകരിച്ചിരുന്നത്.
സര്‍ക്കാരിന്റെ അറിയിപ്പ് ഉടന്‍തന്നെയുണ്ടാകുമെന്് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ശാഹിദ് ഇഖ്ബാല്‍ ചൗധരി അറിയിച്ചു. പത്രത്തിന്റെ നിരോധനം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അറിയിച്ചു.
പത്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സര്‍ക്കാര്‍ മുന്നറിയിപ്പോ വിശദീകരണമോ ചോദിക്കാതെയാണ് നിരോധനമേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."