HOME
DETAILS

ഭീതി വിതയ്ക്കുന്നവര്‍ കൊയ്യാനുദ്ദേശിക്കുന്നത്

  
Web Desk
December 27 2016 | 19:12 PM

%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a

ആരെങ്കിലും പ്രവര്‍ത്തിപ്പിക്കാതെ ഒരു ഉപകരണവും സ്വയം പ്രവര്‍ത്തിക്കില്ല. ഏതെങ്കിലുമൊരു വാഹനം സ്വയം സ്റ്റാര്‍ട്ടായി ഓടിപ്പോയ ചരിത്രമില്ല. സ്വയം ഉണ്ട നിറച്ച് ആരുടെയെങ്കിലും നെഞ്ചിനു നേരെ ചെന്ന് ഒരു തോക്കും ഇതുവരെ കാഞ്ചിവലിച്ചിട്ടുമില്ല. ഭരണകൂട നിലനില്‍പ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളായ പട്ടാളത്തിന്റെയും പൊലിസിന്റെയുമൊക്കെ അവസ്ഥ ഇതുതന്നെയാണ്. ഭരണകൂടം തീരുമാനിക്കാതെ ഒരു പട്ടാളക്കാരനും അയല്‍രാജ്യത്തോടു യുദ്ധത്തിനു പോകില്ല. പട്ടാള അട്ടിമറികള്‍ക്കു പിന്നില്‍ പോലുമുണ്ടാകും ഏതെങ്കിലുമൊരു പ്രേരണാശക്തി. ഭരണകൂടത്തിന്റെ നയത്തിനനുസരിച്ചല്ലാതെ ആരെയെയെങ്കിലും അറസ്റ്റ് ചെയ്ത് കേസെടുക്കാന്‍ പൊലിസിനാവില്ല. അങ്ങനെ ഏതെങ്കിലുമൊരു പൊലിസുകാരന്‍ ചെയ്താല്‍ പിന്നെ അയാളുടെ തലയില്‍ അധികനാള്‍ തൊപ്പി കാണില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന പൊലിസ് അതിക്രമങ്ങളെ സര്‍ക്കാരും ഭരണകക്ഷിയുമൊക്കെ തള്ളിപ്പറഞ്ഞു കൈകഴുകുന്നത് ശുദ്ധമായ ഭരണകൂട നുണയാണ്. അല്ലെങ്കില്‍ ഭരണവര്‍ഗ നുണ. അളവു കൂടിയോ കുറഞ്ഞോ ഉള്ള കുറെ നുണകള്‍ക്കു മുകളിലാണ് ദുനിയാവിലുള്ള എല്ലാ ഭരണകൂടങ്ങളും പുലരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ടുണ്ടായ കേസുകള്‍ മുതല്‍ എഴുത്തുകാരന്‍ കമല്‍ സി. ചവറയുടെയും നദി എന്ന നദീറിന്റെയും അറസ്റ്റ് വരെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രമുണ്ടായ പൊലിസ് നടപടികള്‍ക്കെതിരേ ഉയര്‍ന്ന പ്രധാന ആരോപണം, കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിന്റെ അജണ്ട ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പൊലിസും അതേപടി നടപ്പാക്കുന്നു എന്നതായിരുന്നു. വേണമെങ്കില്‍ സര്‍ക്കാരിന് ഒരേയൊരു ദിവസംകൊണ്ട് തെറ്റുതിരുത്തി പൊലിസിനെ നിലയ്ക്കു നിര്‍ത്താമായിരുന്നു. തുടര്‍ന്നുള്ള പല സംഭവങ്ങളും അതുവഴി കേള്‍ക്കേണ്ടിവന്ന പഴികളും ഒഴിവാക്കാമായിരുന്നു. അതുണ്ടായില്ല. ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും ശരിയെന്നു മനസ്സിലാകുന്ന ഈ ആരോപണം മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ മനസ്സിലാക്കാനായില്ലെന്നു കരുതാനാവുമോ കമലിന്റെയും നദീറിന്റെയും അറസ്റ്റ് വരെയെത്തിയപ്പോള്‍ പൊലിസ് നടപടിക്കെതിരായ വിമര്‍ശനങ്ങളുടെ ഗതി അല്‍പമൊന്നു മാറി.

സര്‍ക്കാരിന്റെ നിയന്ത്രണത്തിനു വിധേയമാകാതെ പൊലിസ് തോന്നിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിനായി മുന്‍തൂക്കം. പൊലിസിന്റെ സംഘ്പരിവാര്‍ വിധേയത്വം ചര്‍ച്ചയായ ഘട്ടത്തില്‍ പ്രതിപക്ഷത്തെ മുസ്്‌ലിം ലീഗുള്‍പെടെയുള്ള പലരും ആ അഭിപ്രായം പങ്കുവച്ചപ്പോള്‍ തന്ത്രപരമായ മൗനം പാലിച്ച കോണ്‍ഗ്രസ് ഇതിലങ്ങ് കയറിപ്പിടിച്ചു. പൊലിസ് തോന്നിയതുപോലെ പെരുമാറുന്നെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാനാവുന്നില്ലെന്നുമുള്ള വിമര്‍ശനത്തിന് കോണ്‍ഗ്രസ് ഊന്നല്‍ നല്‍കി. കാര്യങ്ങള്‍ ഈ വഴിക്കു തിരിഞ്ഞത് ഭരണപക്ഷത്തിനും ഉപകാരമായി. പൊലിസിനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊക്കെ രംഗത്തുവന്നു. കമലിനും നദീറിനുമെതിരായ നടപടികളിലിടപെട്ട് പ്രശ്‌നം ലഘൂകരിച്ച് സര്‍ക്കാര്‍ തല്‍ക്കാലം തലയൂരി.

പൊലിസിന്റെ താന്നോന്നിത്തമെന്ന വാദം അങ്ങനെ ഇടംവലം നോക്കാതെ തലകുലുക്കി സമ്മതിച്ചുകൊടുക്കാനാവുന്നല്ല. അത്ര മോശക്കാരനൊന്നുമല്ല നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭരണപ്രാപ്തി എതിരാളികള്‍ പോലും സമ്മതിച്ചുകൊടുക്കുന്നതാണ്. മുമ്പ് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അേദ്ദഹമത് തെളിയിച്ചിട്ടുമുണ്ട്. ഒരു മന്ത്രിയായിരിക്കുന്നതിനെക്കാള്‍ ഏറെ ശ്രമകരമാണ് സി.പി.എം പോലുള്ള വലിയൊരു പാര്‍ട്ടിയെ നയിക്കുകയെന്നത്. ആ പാര്‍ട്ടി രാഷ്ട്രീയമായും സംഘടനാപരമായും ഏറ്റവുമധികം പ്രശ്‌നസങ്കീര്‍ണതകള്‍ നേരിട്ട ഘട്ടത്തില്‍ ദീര്‍ഘകാലം അദ്ദേഹം ആ ചുമതല ഭംഗിയായി നിര്‍വഹിച്ചിട്ടുമുണ്ട്. അങ്ങനെയൊരാള്‍ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ ഒരു പൊലിസുകാരനും ധൈര്യപ്പെടില്ല. അഥവാ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ പിന്നെ അയാള്‍ ആ പണിയില്‍ കാണില്ല.

അപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ആരോപണങ്ങളിലൊന്നുമല്ല കാര്യം കിടക്കുന്നതെന്നു വ്യക്തം. സര്‍ക്കാരിന്റെ നയങ്ങളിലേക്കും ബജറ്റിലെ പ്രഖ്യാപനങ്ങളിലേക്കുമൊക്കെ നോക്കിയാല്‍ ഏതാണ്ടൊരു ചിത്രം കിട്ടും. അത്രയൊന്നും സുഖകരമല്ലാത്തൊരു ചിത്രം. പഴയ ശീലത്തിന്റെ തുടര്‍ച്ചയെന്നോണം പറഞ്ഞുനടക്കുന്ന രീതിയില്‍ വിപ്ലവമോ തൊഴിലാളി- കര്‍ഷക വര്‍ഗക്ഷേമമോ ഒന്നുമല്ല ഉത്തരാധുനിക ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അജണ്ട. വന്‍തോതില്‍ പുറത്തു നിന്നും അകത്തു നിന്നും മൂലധനം കൊണ്ടുവന്ന് ചില വന്‍കിട പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ പലതും വന്‍തോതില്‍ ബഹുജനപ്രതിഷേധം ക്ഷണിച്ചുവരുത്താനിടയുള്ളവയാണ്. നിലവിലുള്ള ഭരണപക്ഷവും പ്രതിപക്ഷവും മൂലധനതാല്‍പര്യങ്ങളില്‍ പരസ്പരബന്ധിതരായതിനാല്‍ വ്യവസ്ഥാപിത പ്രതിപക്ഷത്തില്‍നിന്ന് വലിയതോതിലുള്ള പ്രക്ഷോഭങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

രാഷ്ട്രീയ നിലനില്‍പിനുള്ള തന്ത്രങ്ങളെന്ന നിലയില്‍ ഉണ്ടായാല്‍ തന്നെ അത് ഭരണകൂടത്തിന് അധികമൊന്നും ശല്യമാവാത്ത ചട്ടപ്പടി സമരങ്ങളിലൊതുങ്ങും. പിന്നെ ഭയപ്പെടാനുള്ളത് പാര്‍ലമെന്ററി ചട്ടക്കൂടുകളിലൊതുങ്ങാത്ത ചെറുകിട രാഷ്ട്രീയ ഗ്രൂപ്പുകളെയും പരിസ്ഥിതി സംഘടനകളെയുമൊക്കെയാണ്. നിയമനടപടികളുടെ ഭീതി വിതച്ചല്ലാതെ അവരെ ഒതുക്കാന്‍ വേറെ മാര്‍ഗങ്ങളില്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങളും അതിദേശീയതയുടെയും ദേശഭക്തിയുടെയും ഉന്മാദങ്ങളുമൊക്കെ അതിനു പറ്റിയ ആയുധങ്ങളാണ്. വലിയ രാഷ്ട്രീയ സമ്മര്‍ദമില്ലാതെ തന്നെ ചെറുതായൊന്നു കണ്ണടച്ചുകൊടുത്താല്‍ ജനാധിപത്യ വിരുദ്ധത സഹജസ്വഭാവമായുള്ള പൊലിസ് സേന അതു ഭംഗിയായി നടപ്പാക്കിക്കൊള്ളും. അതാണിവിടെ സംഭവിച്ചതെന്നു വിശ്വസിക്കുന്നതില്‍ വലിയ തെറ്റുണ്ടാവില്ല. ദേശീയ രാഷ്ട്രീയ കാലാവസ്ഥ അതിനനുകൂലവുമാണ്. ദേശീയതലത്തില്‍ മോദി ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഇതൊക്കെ തന്നെയാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ഭരണകര്‍ത്താക്കള്‍ക്ക് എവിയൊക്കെയോ പിഴച്ചു. പഴയതുപോലെ നിശ്ചിത കണക്കുകൂട്ടലുകളിലോ ചട്ടക്കൂടുകളിലോ ഒതുങ്ങാത്ത പുതിയ കാലത്തിന്റെ രാഷ്ട്രീയ മനസ്സും അതിന് ഉപകാരപ്രദമായ തരത്തിലുള്ള സങ്കേതിക സാധ്യതകളും കണക്കൂകൂട്ടലുകള്‍ പിഴപ്പിച്ചു എന്നും വേണമെങ്കില്‍ പറയാം. ചലച്ചിത്രമേളയിലെ ദേശീയഗാന കേസും കമലിന്റെയും നദീറിന്റെയുമൊക്കെ അറസ്റ്റും യുവതലമുറയുടെ കൈകളിലിരിക്കുന്ന കൊച്ചു യന്ത്രങ്ങളിലൂടെ നിമിഷങ്ങള്‍ക്കകമാണ് സമൂഹത്തിലേക്കു വ്യാപിച്ച് പ്രതിഷേധാഗ്നിയായി കത്തിപ്പടര്‍ന്നത്. നിയതമായ സംഘടനാരൂപമുള്ള കക്ഷികളൊന്നും ആഹ്വാനം ചെയ്യാതെ തന്നെ തെരുവുകളില്‍ പ്രതിഷേധക്കൂട്ടങ്ങള്‍ രൂപപ്പെട്ടു. നവകാലത്തിന്റെ ചുമരുകളായ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ ചുമരെഴുത്തുകള്‍ അധികാരകേന്ദ്രങ്ങളെ നിര്‍ദാക്ഷിണ്യം ചോദ്യം ചെയ്തു. അതിനുമുന്നില്‍ മുട്ടുമടക്കുകയല്ലാതെ ഭരണകൂടത്തിനു മുന്നില്‍ മറ്റു മാര്‍ഗമില്ലെന്നു വന്നു.

ഏതായാലും ഇതില്‍ നിന്നെല്ലാം നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്കു വേണമെങ്കില്‍ പഠിക്കാവുന്ന വലിയൊരു പാഠമുണ്ട്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനും ഒളി അജണ്ടകള്‍ നടപ്പാക്കാനും ഇനി പഴയ തന്ത്രങ്ങളൊന്നും മതിയാകില്ല. ഇനിയുള്ള രാഷ്ട്രീയക്കളികളില്‍ വിജയിക്കണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ പലതും കണ്ടെത്തേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago