വാദി ഹുദാ കുടുംബ സംഗമം നടത്തി
ഓമശ്ശേരി: വിജ്ഞാന മേഖലയിലെ മുസ്ലിം സമുദായത്തിന്റെ മുന്നേറ്റം പ്രതീക്ഷാ നിര്‍ഭരമാണെന്നും ആസൂത്രണ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ മുന്നേറാന്‍ സാധിക്കുമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി അഭിപ്രായപ്പെട്ടു. ഓമശ്ശേരി വാദി ഹുദാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി. മോയിന്‍കുട്ടി അധ്യക്ഷനായി. കെ. അബ്ദുല്‍ബാരി ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. എസ്.വി മുഹമ്മദലി മാസ്റ്റര്‍ ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്ല നിവേദന സമര്‍പ്പണം നടത്തി. നാസര്‍ ഫൈസി കൂടത്തായി, പ്രസിഡന്റ് ഇ.കെ ഹുസൈന് ഹാജി, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, പി.വി അബ്ദുറഹിമാന് മാസ്റ്റര്‍, എം.പി ഇബ്രാഹിംകുട്ടി ഹാജി, പി.കെ മുഹമ്മദ്, യു.കെ അബു, എ.പി മൂസ മാസ്റ്റര്‍, റജബ് മാസ്റ്റര്‍, കെ. അബ്ദുല്‍ മജീദ്, പി.സി യൂസുഫ് ഫൈസി സംസാരിച്ചു.
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ സ്വാഗതവും എം.ടി മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."