HOME
DETAILS
MAL
പി.എസ്.സി റാങ്ക് പട്ടിക; മുഖ്യമന്ത്രി പിടിവാശി അവസാനിപ്പിക്കണം
backup
December 28 2016 | 04:12 AM
വടകര: മൂന്നുവര്‍ഷം പൂര്‍ത്തിയായ പി.എസ്.സി റാങ്ക് പട്ടിക നീട്ടാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന് പിടിവാശി ഉപേക്ഷിക്കണമെന്നും പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 31ന് കാലാവധി തീരുന്ന 180ല്‍പരം റാങ്കുപട്ടികകളുടെ കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം. യുവജനങ്ങള്‍ക്ക് തൊഴില്‍ വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ഇടതുപക്ഷം റാങ്കുപട്ടിക കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും റവല്യൂഷണറി യൂത്ത് സംസ്ഥാനകമ്മിറ്റി അറിയിച്ചു. യോഗത്തില്‍ സംസ്ഥാന കണ്‍വീനര്‍ ടി.കെ സിബി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."