കറന്‍സിരഹിത ഗ്രാമമാകാനൊരുങ്ങി കോട്ടക്കല്‍
കോഴിക്കോട്: മടപ്പള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ കറന്‍സിരഹിത ഗ്രാമമായി ഇരിങ്ങല്‍ കോട്ടക്കലിനെ മാറ്റാനുള്ള പരിശ്രമം തുടങ്ങി.
24 മുതല്‍ 30 വരെ കോട്ടക്കലില്‍ നീണ്ടുനില്‍ക്കുന്ന സപ്തദിന ക്യാംപിലൂടെ കറന്‍സിരഹിതമാക്കുകയാണ് ലക്ഷ്യം. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി. ബിജു നേതൃത്വം നല്കുന്നു. കറന്‍സിരഹിത ഇടപാട് നടത്തുന്നതിനായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍ സുനിലിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ പ്രദേശത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഇ-വാലറ്റ് തുടങ്ങിയ കറന്‍സിരഹിത സംവിധാനങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നല്കി വരുന്നു.
ഇന്ന് കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതിനും നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ തുടങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ സേവനം ഇന്ന് രാവിലെ പത്തുമുതല്‍ രണ്ടുവരെ പ്രദേശവാസികള്‍ക്ക് ക്യാംപില്‍ ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."