HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവന്‍ പ്രയാണമാരംഭിച്ചു

  
backup
December 28 2016 | 05:12 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%a1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c-13

പൊഴുതന: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ലീഡേഴ്‌സ് കാരവന്‍ ജില്ലയിലും തുടക്കം കുറിച്ചു. ജില്ലയെ 25 ക്ലസ്റ്ററുകളാക്കി മുഴുവന്‍ ശാഖകളൂടെയും മിനുട്‌സ് ബുക്ക്, റിപ്പോര്‍ട്ട് ബുക്ക്, അക്കൗണ്ട് ബുക്ക്, സീല്‍, ലെറ്റര്‍പാഡ്, റസിപ്റ്റ് വൗച്ചര്‍ തുടങ്ങി എല്ലാ ആധികാരിക രേഖകളും സംസ്ഥാന കമ്മിറ്റി പരിശോധിച്ച് സീല്‍ ചെയ്യും. അദാലത്തിന്റെ ഭാഗമായി യൂനിറ്റുകളൂടെ സമ്പൂര്‍ണ സോഷ്യല്‍ സര്‍വേ ഫോം, അഞ്ച് സത്യധാരാ വാര്‍ഷിക വരിക്കാരുടെ ലിസ്റ്റ്, ഫെബ്രുവരി 17, 18, 19, തിയതികളില്‍ മീനങ്ങാടിയില്‍ നടക്കുന്ന മദീനാ പാഷന്‍ ക്യാംപ് പ്രതിനിധികളുടെ ബയോഡാറ്റ എന്നിവയും അദാലത്തില്‍ സ്വീകരിക്കും. അദാലത്ത് പൂര്‍ണമാക്കുന്ന ശാഖക്ക് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച യൂനിറ്റുകളുടെയും ക്ലസ്റ്ററുകളുടെയും പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഓഫിസ് കിറ്റുകളും ശാഖകള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ജനുവരി ഒന്നുവരെ നടക്കുന്ന ലീഡേഴ്‌സ് കാരവനില്‍ അംഗീകാരമുള്ള 167 ശാഖകളുടെ മുഴുവന്‍ രേഖകളും പരിശോധിക്കും. പുതുതായി രൂപീകരിക്കപ്പെട്ട ശാഖകള്‍ക്ക് അംഗീകാരം നേടാനുള്ള സൗകര്യവും അദാലത്തില്‍ ഉണ്ട്.
ജില്ലയില്‍ സംസ്ഥാന പ്രതിനിധി കെ.എന്‍.എസ് മൗലവിയുടെയും പ്രസിഡന്റ് ശൗഖത്തലി വെള്ളമുണ്ടയുടെയും സെക്രട്ടറി അയ്യൂബ് മുട്ടിലിന്റെയും നേതൃത്വത്തിലുള്ള 10 സ്ഥിരം പ്രതിനിധികളാണ് ലീഡേഴ്‌സ് കാരവന് നേതൃത്വം നല്‍കുന്നത്. ഇന്നലെ പൊഴുതനയില്‍ നടന്ന ഉദ്ഘാടന സംഗമം ശിഹാബ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എസ് മൗലവി, അയ്യുബ് മുട്ടില്‍, മൊയ്തീന്‍കുട്ടി യമാനി, സാജിദ് മൗലവി, ജലീല്‍ വൈത്തിരി, അജ്മല്‍ പൊഴുതന, അലി കൂളിവയല്‍ സംസാരിച്ചു. പൊഴുതന, പടിഞ്ഞാറത്തറ, വെള്ളമുണ്ട ക്ലസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയ കാരവന്‍ ഇന്ന് തരുവണയില്‍ നിന്നാരംഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago