റബര്‍സംഭരണ കേന്ദ്രത്തില്‍ നിര്‍മാണപ്രവൃത്തി തകൃതി: ചോക്കാട് പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് നാട്ടുകാര്‍ തള്ളിക്കയറി
കാളികാവ്: ചോക്കാട് നാല്‍പത് സെന്റിലെ ആനധികൃത റബര്‍സംഭരണകേന്ദ്രത്തില്‍ നിര്‍മാണപ്രവൃത്തി തകൃതി. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് അധികൃതര്‍ മൗനാനുമതി നല്‍കിയിട്ടുണ്ടെന്നാരോപിച്ച് ചോക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് പ്രതിഷേധവുമായി നാട്ടുകാരെത്തി.
പ്രതിഷേധത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിറുത്തിയ റബര്‍പാല്‍ സംഭരണകേന്ദ്രത്തിന് അധികൃതര്‍ പിന്നിലൂടെ സഹായിക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാര്‍ ഭരണസമിതി യോഗത്തിലെത്തിയത്. പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ടെങ്കിലും കേന്ദ്രത്തില്‍ ഇപ്പോഴും നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ട്.
സംഭരണകേന്ദ്രത്തില്‍ വിപുലീകരണപ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും അധികൃതരുടെ അനുമതിയില്ലാതെ നടക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിച്ചു. മലവാരത്ത് കോട്ടപ്പുഴയുടെ തീരത്താണ് സംഭരണകേന്ദ്രം ഒരുക്കിയിട്ടുള്ളത്.
രഹസ്യമാര്‍ഗത്തിലൂടെ പുഴയിലേക്ക് മാലിന്യം തള്ളുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടിവെള്ളത്തിന് പോലും പുഴയെ ആശ്രയിക്കുന്ന ആയിരത്തിലേറെ കുടുംബങ്ങള്‍ ദുരിതത്തിലാണെന്നും പ്രതിഷേധക്കാര്‍ ഭരണ സമിതി അംഗങ്ങളെ അറിയിച്ചു.
ജനവിരുദ്ധ നിലപാട് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടാവില്ല എന്ന് പ്രസിഡന്റ് അന്നമ്മ മാത്യു പ്രതിഷേധക്കാരെ അറിയിച്ചു. ജല സംരക്ഷണത്തിനാണ് ഭരണസമിതി മുന്‍ഗണന നല്‍കുന്നതെന്നും മറ്റു പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് തടയുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഭരണസമിതി യോഗത്തിന് ശേഷം റബര്‍ പാല്‍ സംഭരണ കേന്ദ്രം സന്ദര്‍ശിച്ച് നടപടി ആലോചിക്കാമെന്ന ഉറപ്പിലാണ് പ്രതിക്ഷേധക്കാര്‍ ബോര്‍ഡ് യോഗത്തില്‍ നിന്ന് പിന്‍മാറിയത്. അഭിലാഷ്, കെ.ടി മുജീബ്, കെ റസല്‍, സിദ്ദീഖ് കക്കാളന്‍, പടിഞ്ഞാറേക്കര ദേവസ്യ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
കോട്ടപ്പുഴയുടെ മറുകരയിലുള്ള അമരമ്പലം ഗ്രാമപഞ്ചായത്തിലെ പൊട്ടിക്കല്ല് ഭാഗത്തുള്ളവരും റബര്‍ പാല്‍ സംഭരണ കേന്ദ്രത്തിനെതിരേ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."