പൊന്നാനിയിലെ ഇടതില്‍ കലാപം: നഗരസഭാ ചെയര്‍മാനെതിരേ ആഞ്ഞടിച്ച് സി.പി.ഐ കൗണ്‍സിലര്‍മാര്‍
പൊന്നാനി: പൊന്നാനിയില്‍ ഇടതുമുന്നണിയിലെ തര്‍ക്കം രൂക്ഷമാകുന്നു. പരസ്പരം പഴിചാരുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിക്കെതിരേ നിരവധി ആക്ഷേപങ്ങളാണ് സി.പി.ഐ കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നത്. നഗരസഭാ ഭരണത്തില്‍ സി.പി.ഐ കൗണ്‍സിലര്‍മാരെ ഒരു കാര്യത്തിലും സി.പി.എം പരിഗണിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പല ഭരണ തീരുമാനങ്ങളും ഘടകകക്ഷിയായ സി.പി.ഐയെ അറിയിക്കുന്നില്ലെന്നു തുടക്കത്തില്‍തന്നെ പരാതിയുണ്ടായിരുന്നു. ചെയര്‍മാനും ബന്ധപ്പെട്ടവരും സി.പി.ഐയുടെ ആക്ഷേപങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തത് ഇവരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നുണ്ടണ്ട്.
മണല്‍തൊഴിലാളി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു സി.പി.ഐ-സി.പി.എം കൗണ്‍സിലര്‍മാര്‍ പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതരമായ ആരോപണങ്ങളാണ് സി.പി.ഐക്കെതിരേ ഉന്നയിച്ചത്. ഇതിനിടയില്‍ ഒരു സി.പി.ഐ കൗണ്‍സിലറെ രാജിവയ്പിച്ച് സി.പി.എമ്മിലെത്തിക്കുകയും ചെയ്തു. ഇതോടെ ഭിന്നത രൂക്ഷമായി.
മണല്‍ ശുദ്ധികരണ പദ്ധതിക്കെതിരേ കോടതിയില്‍ പോയി സ്റ്റേ വാങ്ങിച്ചാണ് സി.പി.ഐ ഇതിനു പ്രതികാരം ചെയ്തത്. നഗരസഭാ ഭരണസമിതി ഏറെ പ്രതീക്ഷയോടെ കണ്ടണ്ടിരുന്ന മണല്‍ ശുദ്ധീകരണ പദ്ധതി ഇതോടെ ഇല്ലാതാകുകയും ചെയ്തു. സി.പി.ഐ കൗണ്‍സിലര്‍മാരെ ചെയര്‍മാന്റെ ഒത്താശയോടെ കള്ളക്കേസില്‍ കുടുക്കുകയാണെന്നു സി.പി.ഐ നേതാവും കൗണ്‍സിലറുമായ എ.കെ ജബ്ബാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."