ഹരിതകേരളം എക്്‌സ്പ്രസ് പ്രദര്‍ശന വാഹനം നാളെ ജില്ലയിലെത്തും
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളത്തിനായുള്ള കര്‍മപദ്ധതിയിലുള്ള ഹരിതകേരളം മിഷന്റെ പ്രചരാണാര്‍ഥമുള്ള ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിതകേരളം എക്‌സ്പ്രസ് പ്രദര്‍ശന വാഹനം നാളെ ജില്ലയിലെത്തും.
നാളെയും 30നുമായി ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ് പ്രചരണവാഹനം എത്തുക. 29ന് കായങ്കുളത്ത് എത്തുന്ന എക്‌സ്പ്രസ് ജില്ലാതല സ്വീകരണത്തിനുശേഷം മാവേലിക്കര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, മാന്നാര്‍, എടത്വ, പുന്നപ്ര പബ്ലിക് ലൈബ്രറി എന്നിവടങ്ങളിലെ പ്രദര്‍ശനത്തിനുശേഷം ആലപ്പുഴ ബീച്ചില്‍ സമാപിക്കും.
30ന് രാവിലെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച് മണ്ണഞ്ചേരി, മുഹമ്മ, ചേര്‍ത്തല, തണ്ണീര്‍മുക്കം, വടുതല വഴി അരൂര്‍ ജംഗ്്ഷനിലെത്തും. അവിടെ സംഘടിപ്പിക്കുന്ന ജില്ലാതല യാത്രയയപ്പിനുശേഷം യാത്ര എറണാകുളത്തേക്കു പോകും. വാഹനത്തോടൊപ്പം കലാസംഘം പ്രത്യേക വാഹനത്തില്‍ അനുഗമിക്കും.
ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളില്‍ ഒരു സ്ഥലത്തെങ്കിലും എക്‌സ്പ്രസ് എത്തണമെന്നാണ് ലക്ഷ്യം.
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നെഹ്‌റുയുവകേന്ദ്ര, യൂത്ത്ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് യാത്രാപരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."