ലോഗോ പ്രകാശനം ചെയ്തു
പാലക്കാട്: വിശ്വാസും, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവര്‍ക്ക് സാന്ത്വനവും ക്ഷേമവുമേകുന്ന നീതികിരണം പദ്ധതിയുടെ ലോഗോ പ്രകാശനം നടന്നു. സിവില്‍ സ്റ്റേഷനിലെ വിശ്വാസിന്റെ ഓഫിസില്‍ ദക്ഷിണ സുഡാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീകുമാരമേനോനാണ് ലോഗോ പ്രകാശനം ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഇതര സംഘടനകളും കൂടെ ശ്രമിച്ചാല്‍ മാത്രമേ നിതിനിര്‍വഹണം കാര്യക്ഷമമാവുകയുള്ളൂവെന്നും നിയമങ്ങളില്‍ അധിഷ്ഠിതമായ സംസ്‌കാരം ഉണ്ടായാല്‍ മാത്രമെ സാധാരണക്കാരന് നീതി ലഭിക്കുകയുള്ളുവെന്നും അംബാസിഡര്‍ അഭിപ്രായപ്പെട്ടു. വിശ്വാസ് പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, ഡോ: ജോസ്‌പോള്‍, അഡ്വ.ടി.റീന, വി.പി. കുര്യാക്കോസ്, താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി എം. ബാലസുബ്രഹ്മണ്യന്‍, വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ് ശാന്താദേവി, സെക്രട്ടറി പി. പ്രേംനാഥ് പങ്കെടുത്ത പരിപാടിയില്‍ സാമൂഹിക നിയമസാക്ഷരത പ്രവര്‍ത്തകന്‍ പേരൂര്‍ രാജഗോപാലിനെ വിശ്വാസിന്റെ ഹോണററി അംഗത്വം നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."