സഞ്ചാരികളെ സന്തോഷിപ്പിക്കാന്‍ മലമ്പുഴയില്‍ ഇനി കളിത്തീവണ്ടി ഓടും
മലമ്പുഴ: പുതുവത്സരം ആഘോഷിക്കാന്‍ മലമ്പുഴയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി മലമ്പുഴഗാര്ഡന് ഒരുങ്ങി. ഇതിന്റെ ഭാഗമായി കളിതീവണ്ടി ഉടന്‍ തുടങ്ങുമെന്ന അധികൃതരുടെ വാക്ക് സഞ്ചാരികള്‍ക്ക് സന്തോഷം പകരുന്നതാണ്. കളിതീവണ്ടി ഓട്ടം നിലച്ചിട്ട് രണ്ടുമാസമായിരുന്നു.
സാമൂഹ്യവിരുദ്ധരാരോ കളിതീവണ്ടിയുടെ പാളത്തില്‍ കല്ല് ഇട്ടതുമൂലം തീവണ്ടികേടാവുകയായിരുന്നു. സന്ധ്യാസമയത്താണ് ഈ അക്രമം കാണിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പരാതി കലക്ടര്‍, എസ്.പി, മലമ്പുഴ പൊലിസ് എന്നിവര്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്ലൈന് പോകുന്നത് പാളത്തിനടിയിലൂടെയാണ്. കേടുവന്ന പൈപ്പ് ലൈന്മാറ്റുന്ന പ്രവൃത്തികളും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. നോട്ടുനിരോധനം വന്നതോടെ വരുമാനത്തില്‍ കുറവുവന്നിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഫ്ളവര്‍ ഷോ നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. നവീകരണപ്രവൃത്തികള്‍ ഓണക്കാലത്താണ് നടത്താറ്. 2013 ല്‍ 13ലക്ഷംരൂപ ചിലവുചെയ്തിട്ടുണ്ട്.20 ലക്ഷം രൂപയായിരുന്നു വരുമാനം. 2014 ല്‍ 20ലക്ഷം രൂപ വരുമാനമുണ്ടായിരുന്നു. 2015ല്‍ 23 ലക്ഷം രൂപ വരുമാനത്തില്‍ 25 ലക്ഷംലക്ഷംരൂപയാണ് ചിലവുവന്നത്. 2016ല്‍ 15ലക്ഷം ചിലവും 39ലക്ഷം വരുമാനവും ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."