മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ് ജനുവരി അഞ്ചിന് ജാമിഅയില്‍
മലപ്പുറം: മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസിന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. ബദ്‌രീങ്ങളുടെ നാമങ്ങള്‍ ഉച്ചരിച്ച് പ്രാര്‍ഥന നടത്തുന്ന മജ്‌ലിസുന്നൂര്‍ സദസുകളില്‍ ജനലക്ഷങ്ങളാണ് സംബന്ധിച്ച് കൊണ്ടിരിക്കുന്നത്. മഹല്ലുകള്‍, പള്ളി, മദ്‌റസ കേന്ദ്രീകരിച്ച് നടക്കുന്ന സദസുകള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാ അമീറുമാരുടെയും സംഗമ വേദി കൂടിയാണ് വാര്‍ഷിക സദസ്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഉദ്‌ബോധനം പള്ളികളില്‍ നടക്കും. വാര്‍ഷിക സദസില്‍ സംബന്ധിക്കുവാന്‍ എത്തുന്നവര്‍ മഗ്‌രിബ് ജമാഅത്തിന് മുന്‍പ് നഗരിയിലെത്തിച്ചേരും. ആത്മീയ വേദികളിലും ദുആ സമ്മേളനങ്ങളിലും നിറസാന്നിധ്യമായ സാദാത്തുക്കളും സൂഫീ വര്യന്‍മാരും സംബന്ധിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, മൂര്യാട് ഹംസ മുസ്‌ലിയാര്‍, വി. മുഹമ്മദ് മുസ്‌ലിയാര്‍ മേലാറ്റൂര്‍, ഉമര്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, ഒളവണ്ണ അബൂബക്കര്‍ മുസ്‌ലിയാര്‍, മൂസക്കോയ മുസ്‌ലിയാര്‍ വയനാട് സംബന്ധിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രഭാഷണവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."