ബ്രിട്ടീഷുകാര്‍ നടത്തിയ വര്‍ഗീയ വിഭജനമാണ് മോദി ഇപ്പോള്‍ നടത്താന്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല
കൊച്ചി: പണ്ട് ബ്രിട്ടീഷുകാര്‍ നടത്തിയ വര്‍ഗീയ വിഭജനമാണ് മോദി ഇപ്പോള്‍ നടത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന 131ാമത് കോണ്‍ഗ്രസ് ജന്മദിന സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തില്‍ അധിഷ്ടിതമായ നമ്മുടെ രാജ്യം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണ്. നോട്ട് പിന്‍വലിക്കല്‍ വിവാദംപോലും വര്‍ഗീയവത്കരിക്കാനാണ് മോദി ശ്രമിക്കുന്നത്.
തെറ്റായ തീരുമാനങ്ങളെടുത്തതിന് ശേഷം അവ തിരിച്ചറിഞ്ഞ് പിന്‍വലിച്ച ഭരണാധികാരിയായ തുഗ്ലക്കിന്റെ ബുദ്ധി പോലും നരേന്ദ്രമോദിക്കില്ലെ. ജനങ്ങളെയും അവരുടെ ബുദ്ധിമുട്ടുകളും മോദി ചിന്തിക്കുന്നില്ല. നരേന്ദ്രമോദി തന്റെ നിയമങ്ങളിലൂടെ ജനങ്ങളെ വെടിവച്ചു കൊല്ലുകയാണ്. ആറ് മാസത്തിനുള്ളില്‍ പോലും പ്രശ്‌നം പരിഹരിക്കപ്പെടില്ല. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ അത്തരത്തില്‍ ഒരു അന്തരീക്ഷമാണ് ഇന്ത്യയില്‍ നില്‍ക്കുന്നത് ചെന്നിത്തല പറഞ്ഞു. ഇന്ത്യയില്‍ ഇന്ന് സമ്പദ് വ്യവസ്ഥ തകര്‍ന്നു, വര്‍ഗീയ വാദം കൂടുന്നു, ജനങ്ങള്‍ എല്ലാവരും ബുദ്ധിമുട്ടില്ലാണ്. ജനങ്ങള്‍ക്ക് വലിയൊരു തിരിച്ചറിവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മോദി നോട്ട് പിന്‍വലിച്ചെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അരിയാണ് പിന്‍വലിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത്തവണ ക്രിസ്മസ് വിപണി ഉണ്ടായിരുന്നില്ല. സബ്‌സിഡിയും ലഭിച്ചിട്ടില്ല. അനാവശ്യമായി യു.എ.പി.എ ചുമത്തിയും ദേശീയഗാനത്തിന്റെ പേരില്‍ അനാവശ്യ അറസ്റ്റുമൊക്കെയാണ് പിണറായി ചെയ്യുന്നത്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രൂപേഷിനേയും ഷൈനയെയും അറസ്റ്റ് ചെയ്‌തെങ്കിലും ഒരു പോറല്‍ പോലും അവര്‍ക്കേറ്റിട്ടില്ല. കൊലപാതക പ്രതിയെ മന്ത്രിസഭയിലിരുത്തി ജനങ്ങളെ സി.പി.എം വഞ്ചിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.ഡി സതീശന്‍, വി.പി സജീന്ദ്രന്‍, ഹൈബി ഈഡന്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, മേയര്‍ സൗമിനി ജെയിന്‍, കെ.വി ധനപാലന്‍, കെ ബാബു, വത്സല പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു തുടര്‍ന്ന് ആരാണ് ദേശസ്‌നേഹി എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ.കെ.എസ് രാധാകൃഷ്ണന്‍, ഒ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."