മതേതരത്വം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ സവിശേഷതയായ മതേതരത്വത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് . കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടത്തിയ മിലാദ് കാമ്പയിന്റെ സമാപനവും ശരീഅത്ത് സംരക്ഷണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് ഫെഡറേഷന് വര്‍ക്കിങ് പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷനായി. ശരീഅത്ത് സംരക്ഷണ പ്രഖ്യാപനം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നിര്‍വഹിച്ചു. മദ്രസാ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം കെ. മുരളീധരന് എം.എല്‍.എ നിര്‍വഹിച്ചു.
യോഗത്തില്‍ വി. ശിവന്‍കുട്ടി എം.എല്‍.എ, ഇ.എം. നജീബ്, കരമന മാഹീന്, പാളയം രാജന്, ഹെര്‍ക്കുലിസ് അബ്ദുല്‍ ലത്തീഫ്, കടയ്ക്കല്‍ ജുനൈദ്, പാച്ചല്ലൂര്‍ ഇസ്മായില്‍ മൗലവി, മുണ്ടക്കയം ഹുസൈന് മൗലവി, കലാപ്രേമി ബഷീര്‍ ബാബു, വണ്ടിപ്പുര സുലൈമാന്‍, പുലിപ്പാറ സുലൈമാന്‍ മൗലവി, നാസ്സുമുദ്ദീന് മന്നാനി, അര്‍ഷിദ് മൗലവി, കല്ലമ്പലം ഇര്‍ഷാദ് ബാഖവി, തൊളിക്കോട് മുഹിയുദ്ദീന് മൗലവി, നിസ്സാമുദ്ദീന്‍ ബാഖവി, പനവൂര്‍ അബ്ദുല്‍ സലാം, ലിയാക്കത്തലിഖാന്‍, ഇ.എന്‍. താജുദ്ദീന് പാലച്ചിറ, നജീബ് റഷാദി, പുല്ലംപാറ താജുദ്ദീന്, അല്‍ത്താഫ് മൗലവി, പാപ്പനംകോട് മുന്ന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."